ആലുവ: ആലുവ തന്ത്രവിദ്യാപീഠത്തിന്റെ പരമാചാര്യനായിരുന്ന തന്ത്രശാസ്ത്ര ബൃഹസ്പതി കല്‍പ്പുഴ ദിവാകരന് നമ്പൂതിരിപ്പാടിന്റെ 99-ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണസമ്മേളനം ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മ ഉദ്ഘാടനം ചെയ്തു. തന്ത്രവിദ്യാപീഠം പ്രസിഡന്റ് ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി അധ്യക്ഷനായിരുന്നു.
ഭാഗവതാചാര്യന്‍ കാവനാട് രാമന് നമ്പൂതിരി അനുസ്മരണപ്രഭാഷണം നടത്തി. താന്ത്രികാചാര്യന്‍ കല്‍പ്പുഴ ദിവാകരന് നമ്പൂതിരിപ്പാട് സ്മാരക ആചാര്യ പുരസ്കാരം വൈദിക സംസ്കൃതിക്ക് നല്‍കിവരുന്ന സംഭാവനകള്‍ പരിഗണിച്ച് വേദ-സംസ്കൃത പണ്ഡിതനും താന്ത്രിക ആചാര്യനുമായ ജയന്തന് നമ്പൂതിരിപ്പാടിനും താന്ത്രികാചാര്യന്‍ വേഴപ്പറമ്പ് പരമേശ്വരന് നമ്പൂതിരിപ്പാട് സ്മാരകാചാര്യ പുരസ്കാരം യാഗസംസ്കൃതിക്ക് നല്‍കിവരുന്ന മികച്ച സംഭാവനകള്‍ പരിഗണിച്ച് വേദപണ്ഡിതനും ശ്രൗതശാസ്ത്രാചാര്യനുമായ തൈക്കാട് വൈദികന് കേശവന് നമ്പൂതിരി റിട്ട. ജഡ്ജി ജസ്റ്റിസ് എം.രാമചന്ദ്രന് സമര്‍പ്പിച്ചു.
തന്ത്രവിദ്യാപീഠം വര്‍ക്കിംഗ് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണന് കുഞ്ഞി സ്വാഗതവും സെക്രട്ടറി മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി നന്ദിയും പറഞ്ഞു. പല്ലേരി രാമന് നമ്പൂതിരി, പി.ഇ.ബി.മേനോന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 2011ല്‍ തന്ത്രവിദ്യാപീഠത്തില്‍നിന്നും തന്ത്രരത്നം വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള തന്ത്രരത്നം സര്‍ട്ടിഫിക്കറ്റുകള്‍ തന്ത്രവിദ്യാപീഠം പ്രിന്‍സിപ്പല്‍ മണ്ണാറശാല സുബ്രഹ്മണ്യന് നമ്പൂതിരി വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: