കൊച്ചി: സമസ്ത കേരള സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ മലയാളഭാഷാവാരാചരണം നവംബര്‍ ഒന്ന് മുതല്‍ ഏഴുവരെ നടക്കും.ഒന്നിന് രാവിലെ 10 ന് മഹാകവി ജി ഓഡിറ്റോറിയത്തില്‍ എം.പി. വീരേന്ദ്രകുമാര്‍ ഉദ്ഘാടനംചെയ്യും. ഡോ. എം. ലീലാവതി അധ്യക്ഷത വഹിക്കും. പ്രൊഫ. എം. അച്യുതന്, ടി.എന്‍. പ്രകാശ്, ബി. മുരളി, എം.വി. ബെന്നി, പ്രൊഫ. പി.എ. ഇബ്രാഹിംകുട്ടി എന്നിവര്‍ പ്രസംഗിക്കും. 2 മണിക്ക് കവിസമ്മേളനം ഒ.വി. ഉഷ ഉദ്ഘാടനംചെയ്യും. എന്‍.കെ. ദേശം അധ്യക്ഷത വഹിക്കും. രണ്ടിന് 4.30 ന് പുതിയ കാലം, പുതിയ കഥ എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനം ശിഹാബുദ്ദീന് പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്യും. ജോസഫ് വൈറ്റില അധ്യക്ഷത വഹിക്കും. എം. സുരേഷ്ചന്ദ്രന്‍, പി.കെ. പാറക്കടവ്, സന്തോഷ് എച്ചിക്കാനം, പ്രമോദ് രാമന്, പി.ജെ.ജെ. ആന്റണി, എസ്. ഹരീഷ്, സമദ് പനയപ്പിള്ളി എന്നിവര്‍ പ്രസംഗിക്കും.
മൂന്നിന് 4.30 ന് പുതിയ കാലം പുതിയ നോവല്‍ എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനം സേതു ഉദ്ഘാടനം ചെയ്യും. കെ.എല്‍. മോഹനവര്‍മ്മ അധ്യക്ഷത വഹിക്കും. അംബികാസുതന്‍ മങ്ങാട്, അശോകന് ചരുവില്‍, യു.കെ. കുമാരന്, സി. അഷറഫ്, രാജു കെ. വാസു, ഡോ. എം.ആര്. മഹേഷ്, എന്‍.ആര്. ശശികുമാര്‍, ടി. ഹരിദാസ് എന്നിവര്‍ പ്രസംഗിക്കും. നാലിന് 4.30 ന് പുതിയ കാലം പുതിയ കവിത എന്ന വിഷയത്തില്‍ പ്രഭാവര്‍മ്മ പ്രസംഗിക്കും. പ്രൊഫ. തോമസ് മാത്യു അധ്യക്ഷത വഹിക്കും. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, സഹീറാതങ്ങള്‍, പി.എന്‍. ഗോപീകൃഷ്ണന്, ഡോ. ഷാജി ജേക്കബ്, കെ.വി. സജയ്, എം.എ. രാജപ്പന്, ജോണ്‍ ഡിറ്റോ എന്നിവര്‍ പങ്കെടുക്കും.അഞ്ചിന് 4.30 ന് പുതിയ കാലം പുതിയ വിമര്‍ശനം എന്ന വിഷയത്തില്‍ പ്രൊഫ. എം.കെ. സാനു പ്രഭാഷണം നടത്തും. ബാലചന്ദ്രന് വടക്കേടത്ത് അധ്യക്ഷത വഹിക്കും. ഡോ. ടി.എന്‍. വിശ്വംഭരന്, എം.കെ. ശശികുമാര്‍, ഡോ. സി.ജെ. ജോര്‍ജ്, ഡോ. ജി. ഉഷാകുമാരി, രഘുനാഥന് പറളി, എം.പി. പ്രകാശം എന്നിവര്‍ പങ്കെടുക്കും.
ആറിന് 4.30 ന് നാടകാനുഭവങ്ങളിലൂടെ എന്ന വിഷയത്തില്‍ ബാലചന്ദ്രന് ചുള്ളിക്കാട് പ്രഭാഷണം നടത്തും. ശ്രീമൂലനഗരം മോഹന്‍ അധ്യക്ഷത വഹിക്കും. അഡ്വ. സാജന് മണ്ണാളി, മരട് ജോസഫ്, എം.എസ്. വാര്യര്‍, സി.ആര്. ഓമനക്കുട്ടന്, ജോണ്‍ ഫെര്‍ണാണ്ടസ്, എന്‍.കെ.എം. ഷെറീഫ് എന്നിവര്‍ സംബന്ധിക്കും. ഏഴിന് വൈകുന്നേരം 4.30 ന് നവമാധ്യമങ്ങളും ഭാഷയും എന്ന വിഷയത്തില്‍ സി. രാധാകൃഷ്ണന് പ്രസംഗിക്കും. പ്രൊഫ. തുറവൂര്‍ വിശ്വംഭരന് അധ്യക്ഷത വഹിക്കും. എന്‍.കെ. ലത്തീഫ്, എ. സഹദേവന്, ഡോ. വി.പി. മാര്‍ക്കോസ്, അശോക് . എസ്, പി.എന്‍. പ്രസന്നകുമാര്‍, എം.വി. ബെന്നി എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: