ആലുവ: വേദത്തിന്റെ കണ്ണ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജ്യോതിഷശാസ്ത്രത്തെ മാന്ത്രിക ഏലസ് വില്‍പ്പനയ്ക്കും ധനാകര്ഷണയന്ത്രങ്ങള്ക്കും ദോഷപരിഹാരങ്ങള്ക്കുമുള്ള ഉപാധിയാക്കി മാറ്റരുതെന്ന് ആര്യവൃതിനിധിസഭ സംസ്ഥാന അധ്യക്ഷന്‍ രാജാ പൂഞ്ഞാര്‍ അഭിപ്രായപ്പെട്ടു. ഉദയകൃഷ്ണ ജ്യോതിഷസത്സംഗത്തിന്റെ ആഭിമുഖ്യത്തില്‍ ആലുവ ടാസ് ഹാളില്‍ നടന്ന ജ്യോതിഷ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. പ്രസിഡന്റ് എം.എം.പുരുഷോത്തമന് അധ്യക്ഷത വഹിച്ചു. സെമിനാറില്‍ ജ്യോതിഷ വാചസ്പതി ജി.മഹാദേവയ്യര്‍, എ.പി.എന്‍.തന്ത്രി, ജ്യോത്സ്യ ജലജകുമാരി എന്നിവര്‍ ക്ലാസ്സെടുത്തു. ജഗദമ്മ ടീച്ചര്‍ സ്വാഗതവും നാരായണന് ജ്യോത്സ്യന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: