കൊച്ചി: ലോക സ്തനാര്‍ബുദ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില ഓണ്‍കോളജി വിഭാഗം സംഘടിപ്പിച്ച ‘സ്തനാര്‍ബുദ ബോധവല്‍ക്കരണ ചിത്രപ്രദര്‍ശനം’ ചലച്ചിത്രതാരം കാവ്യാമാധവന് ഉല്‍ഘാടനം ചെയ്തു. സമൂഹം ഇന്നും ഭീതിയോടുകൂടി കാണുന്ന അസുമാണ് സ്തനാര്‍ഭുതം. സ്തനാര്‍ഭുതം സ്ര്തീകള്‍ പുറത്തു പറയാന്‍ പോലും മടിക്കുന്നു. സ്കൂള്‍ തലത്തിലൂടെ കുട്ടികളില്‍ ബോധവല്‍ക്കരണം നടത്തിയാല്‍ ക്യാന്‍സറിനെക്കുറിച്ചുള്ള അജ്ഞതയും, ഭയവും മാറ്റാന്‍ സഹായിക്കുമെന്നു ചലച്ചിത്രതാരം കാവ്യാമാധവന് പറഞ്ഞു.
സ്തനാര്‍ഭുതം ഭയപ്പെടേണ്ട അസുഖമല്ല. തുടക്കത്തിലേ ചികിത്സിച്ചാല്‍ ഭേദമാകുന്ന അതാണ്. ഇതിനു ശരിയായ ബോധവല്‍ക്കരണമാണ് ആവശ്യം. സ്താനാര്ഭുദം വന്നു അസുഖം മാറിയവര്‍ സമൂഹത്തിലേക്കു ഇറങ്ങിത്തിരിച്ചു ജനങ്ങളില്‍ ബോധവല്‍ക്കരണം കൊടുത്താല്‍ ക്യാന്‍സറിനെക്കുറിച്ചുള്ള ഭീതി മാറ്റുവാന്‍ സാധിക്കുമെന്നു സര്‍ജിക്കല്‍ ഓണ്‍കോളജി വിഭഗം ഡോ: ഡി. കെ.വിജയകുമാര്‍ പറഞ്ഞു.
ഡോ:പ്രതാപന്‍നായര്‍ പ്രിന്‍സിപ്പല്‍ അമ്യത സ്കൂള്‍ ഓഫ് മെഡിസിന്, റേഡിയേഷന് ഓണ്‍കോളജി വിഭാഗം ഡോ:ദിനേശ്, സര്‍ജിക്കല്‍ ഓണ്‍കോളജി വിഭാഗം ഡോ: ഡി.കെ.വിജയകുമാര്‍, മെഡിക്കല്‍ ഓണ്‍ കോളജി വിഭാഗം ഡോ:കെ.പവിത്രന് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സ്തനാര്‍ബുദത്തില്‍ നിന്നും മുക്തി നേടിയ സാറാമാമന് രൂപകല്‍പ്പന ചെയ്ത ചിത്രങ്ങളാണ് അമ്യതയില്‍ പ്രദര്‍ശനത്തിനൊരുക്കിയിരിക്കുന്നത്. 27 വരെയാണ് ബോധവല്കരണചിത്ര പ്രദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: