മരട്: പരമാചാര്യ കെ.വി.തമ്പിയുടെ ശിവപ്രസാദം ആശ്രമത്തിനെതിരെ ഭീഷണിയുമായി കോണ്‍ഗ്രസ് വീണ്ടും രംഗത്ത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ കുറച്ചു നാളുകളായി കെ.വി.തമ്പിക്കെതിരെ വ്യാജ പ്രചാരവേലകള്‍ നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം ആശ്രമത്തില്‍ നടന്ന സര്‍വകക്ഷിയോഗം ഇതിനെതിരെ ശക്തിയായി പ്രതിഷേധിച്ചിരുന്നു. ആശ്രമത്തിലെ ഗുരുകുലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ ചിലര്‍ കളിയാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്തതാണ് പ്രദേശത്തെ കോണ്‍ഗ്രസുകാരെ പ്രകോപിപ്പിച്ചത് എന്നാണ് പറയപ്പെടുന്നത്.
ഇതിനിടെ ആശ്രമത്തിനകത്തു കയറി അതിക്രമം കാട്ടിയ കോണ്‍ഗ്രസുകാര്‍ക്കെതിരെ മഠാധിപതി കെ.വി.തമ്പി പനങ്ങാട് പോലീസില്‍ പരാതിയ നല്‍കിയിട്ടുണ്ട്. ആശ്രമത്തിലെ പരമാചാര്യന് എന്നതിനു പുറമെ കോ-ഓര്‍ഡിനേഷന്‍ ഓഫ് പോലീസ് ആന്റ് റസിഡന്റ്സ് അസോസിയേഷന് രക്ഷാധികാരി കൂടിയാണ് കെ.വി.തമ്പി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ പരിഗണിച്ചവരുടെ ലിസ്റ്റില്‍ കെ.വി.തമ്പിയും ഉള്‍പ്പെട്ടിരുന്നു. കെപിസിസി അദ്ധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള ഉന്നത കോണ്‍ഗ്രസ് നേതൃത്വവുമായി നല്ല ബന്ധം പുലര്‍ത്തിവന്നതും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.
ആശ്രമത്തില്‍നിന്നും പാര്‍ട്ടി പരിപാടികള്‍ക്ക് സംഭാവന വാങ്ങിയ പണം ഉപയോഗിച്ചാണ് പരമാചാര്യനെതിരെ ദുഷ്പ്രചരണം നടത്തുവാന്‍ കോണ്‍ഗ്രസ് പോസ്റ്റര്‍ അച്ചടിച്ച് പ്രചാരണം നടത്തിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സ്വാമിക്കെതിരെ വ്യക്തിഹത്യ നടത്തിക്കൊണ്ടാണ് ഇന്നലെ മരടില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. മരട് നഗരസഭാ ചെയര്മാന് അഡ്വ.ടി.കെ.ദേവരാജന്റെ നേതൃത്വത്തിലാണ് ഇന്നലത്തെ പ്രതിഷേധം അരങ്ങേറിയത്. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ആന്റണി ആശാന്‍പറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ആര്.കെ. സുരേഷ് ബാബു, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ജയകുമാര്‍ എന്നിവരാണ് സമരത്തിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: