കൊല്ലം: നായര്‍ സമുദായത്തിെന്റ പുരോഗതിക്ക് വിദ്യാഭ്യാസപരമായി മുന്നേറണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കി നായര്‍സമുദായത്തെ ഒഴുക്കിനെതിരെ നീന്താന്‍ സജ്ജമാക്കിയത് സമുദായാചാര്യനായ മന്നത്ത് പത്മനാഭനാണെന്നും മന്ത്രി പറഞ്ഞു. കൊല്ലം താലൂക്ക് എന്‍എസ്എസ് യൂണിയന് സംഘടിപ്പിച്ച അവാര്‍ഡ് വിതരണ സമ്മേളനം ആനന്ദവല്ലീശ്വരം എന്‍എസ്എസ് ഓഡിറ്റോറിയ ത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ വിദ്യഭ്യാസ പുരോഗതിക്ക് എന്‍എസ്എസ് നല്കിയ സംഭാവനകള്‍ വിസ്മരിക്കാനാവില്ല. വിദ്യാഭ്യാസത്തിലൂടെ പ്രബുദ്ധമായ നായര്‍ സമുദായത്തെ വളര്‍ത്തിയെടുക്കാനാണ് മന്നം ശ്രമിച്ചത്. അദ്ദേഹത്തിെന്റ കാഴ്ചപ്പാടുകളും നിലപാടുകളും നമുക്ക് മറക്കാനാവുന്നതല്ല.
കേരളത്തില്‍ സാമൂഹികപരിഷ്കരണത്തിന് നേതൃത്വം നല്‍കിയതില്‍ പ്രമുഖനായിരുന്നു മന്നം. വിദ്യാഭ്യാസത്തിലൂടെ ശക്തിയോടെയും ബുദ്ധിയോടെയും മുന്നോട്ട് പോകാന്‍ നായര്‍ സമുദായത്തിന് സാധിക്കണമെന്നും മന്ത്രി പറഞ്ഞു. മുഖ്യപ്രഭാഷണവും പ്രതികളെ ആദരിക്കലും എന്‍.പീതാംബരക്കുറുപ്പ് എംപി നിര്‍വഹിച്ചു. കായിക-കലാമത്സര അവാര്‍ഡുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്.ഗോപാലകൃഷ്ണപിള്ള വിതരണം ചെയ്തു. വിദ്യാധിരാജ ക്ഷേമനിധി സ്കോളര്ഷിപ്പിേന്റയും എന്ഡോവ്മെനൃ സ്കോളര്ഷിപ്പിേന്റയും വിതരണം കൊട്ടിയം എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പല്‍ സി.ജെ.മോഹനകുമാര്‍ നിര്‍വഹിച്ചു. എന്‍എസ്എസ് കൊല്ലം താലൂക്ക് യൂണിയന് പ്രസിഡന്റ് ഡോ.ജി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചുക്കാച്ചെഴികത്ത് എസ്.ദേവകുമാര്‍, എന്‍എസ്എസ് വനിതാ യൂണിയന് വൈസ്പ്രസിഡന്റ് പ്രേമലതാനായര്, എന്‍എസ്എസ് താലൂക്ക് യൂണിയന് സെക്രട്ടറി എം.തുളസീധരന്‍പിളള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: