തിരുവനന്തപുരം: യുഡിഎഫ് ദേവസ്വം ബോര്‍ഡ് സ്വന്തമാക്കാനുള്ള നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 1950ലെ തിരുവിതാംകൂര്‍ കൊച്ചിന് ഹിന്ദു മത സ്ഥാപന നിയമം, 1951 ലെ മദ്രാസ് ഹിന്ദു ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് നിയമം എന്നിവയാണ് ഭേദഗതി ചെയ്യുന്നത്.
ദേവസ്വം ബോര്‍ഡ് കാലാവധി രണ്ടു വര്‍ഷമായി നിജപ്പെടുത്തുന്ന ഭേദഗതിയില്‍ അംഗങ്ങളില്‍ വനിതാ സംവരണം ഉള്‍പ്പെടുത്തിയിട്ടില്ല. നിയമസഭാ അംഗങ്ങള്‍ തെരഞ്ഞെടുക്കേണ്ട അംഗത്തിന് വോട്ടു ചെയ്യണമെങ്കില്‍ വിശ്വാസിയാണെന്ന് സത്യവാങ്മൂലം നല്‍കണം. നേരത്തെ ഹിന്ദുമതത്തില്‍ വിശ്വാസമുണ്ടെന്നു വ്യക്തമാക്കിയാല്‍ മതിയായിരുന്നു. ദൈവനാമത്തില്‍ അല്ലാതെ സത്യപ്രതിജ്ഞ ചെയ്ത ഹിന്ദുമതത്തില്പെട്ടവര്ക്കും ആചാരങ്ങളില്‍ വിശ്വാസമുണ്ടെന്ന് സത്യവാങ്മൂലം നല്കിയാല് വോട്ടു ചെയ്യാം. ദൈവവിശ്വാസിയല്ലാത്ത അംഗത്തിനും ഇതുപ്രകാരം വോട്ടുചെയ്യാം. യുഡിഎഫ് ഭരണത്തിലായിരുന്നു ഈവിധം നിയമമുണ്ടാക്കിയത്.
തിരുവിതാംകൂര്‍, കൊച്ചിന്, മലബാര്‍ ദേവസ്വം ബോര്‍ഡുകളുടെ രൂപീകരണത്തിനായാണ് നിയമം ഭേദഗതി ചെയ്തത്. നിയമഭേദഗതിക്കുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് മന്ത്രിസഭ ശുപാര്‍ശ ചെയ്തു. ഗവര്‍ണര്‍ ഒപ്പു വെക്കുന്നതോടെ ഭേദഗതികള്‍ നിലവില്‍ വരും. പ്രസിഡന്റ് അടക്കം മൂന്ന് അംഗങ്ങളാണ് ബോര്‍ഡിലുള്ളത്. ഒരു അംഗം പട്ടികജാതിക്കാരനായിരിക്കണമെന്ന വ്യവസ്ഥ നിലനിര്‍ത്തിയിട്ടുണ്ട്.
നേരത്തെയും ദേവസ്വം നിയമം ഭേദഗതി ചെയ്തിട്ടുണ്ടെന്നും മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ക്കായി റിക്രൂട്ട്മെന്റ് ബോര്‍ഡ് സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥയും ഭേദഗതി ഓര്‍ഡിനന്‍സില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ആചാര പ്രകാരമുള്ള തസ്തികകളിലെ നിയമനവും റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ അധികാര പരിധിയിലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: