ആലുവ: തിരുട്ട് ഗ്രാമക്കാരായ മോഷ്ടാക്കള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞദിവസം കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത തിരുട്ട് ഗ്രാമക്കാരായ രണ്ട് പേരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.
സ്ത്രീകളും കുട്ടികളുള്‍പ്പെട്ട വലിയൊരുസംഘം തന്നെ ഇവിടെയെത്തിയിട്ടുണ്ട്. കുന്നത്തേരി, നൊച്ചിമ, അത്താണി ഭാഗങ്ങളില്‍ തങ്ങിയിരുന്ന ഇവരില്‍ പലരും പോലീസിന്റെ അന്വേഷണമെത്തിയപ്പോഴേയ്ക്കും മുങ്ങുകയായിരുന്നു. പോലീസ് പിടികൂടിയാലുടന്‍ സംഘത്തിലുള്ളവര്‍ മറ്റുള്ളവര്‍ക്ക് വിവരം നല്കി ഒളിവില്പോകുവാന് നിര്‍ദ്ദേശം നല്‍കുകയാണ് ചെയ്യുന്നത്. പകല്‍ സമയത്ത് മറ്റ് പലജോലികളിലും ഉള്‍പ്പെട്ടശേഷം രാത്രിയാണ് ഇവര്‍ കവര്ച്ചനടത്തുന്നത്. ഏതാനും വീടുകളും സ്ഥലങ്ങളും മുന്‍കുട്ടി കണ്ടുവച്ചശേഷം ഒരു ദിവസം കൊണ്ടാണ് ഇവര്‍ കവര്‍ച്ച നടത്തുക. കവര്‍ച്ചചെയ്യുന്ന സാധനങ്ങള്‍ കവര്‍ച്ചചെയ്യുന്ന സ്ഥാപനത്തിനടുത്ത് ഒളിച്ചുവയ്ക്കുമ്പോള്‍ മറ്റൊരു സംഘമെത്തിയാണ് ഇത് വിദഗ്ധമായി കൊണ്ടുപോകുന്നത്. രാത്രികാലങ്ങളില്‍ കടത്താന്‍ ശ്രമിച്ചാല്‍ പിടിയിലാകുമെന്നതിനാല്‍ പലപ്പോഴും പകല്‍ സമയങ്ങളിലാണ് ഇവ കടത്തുന്നത്. രാത്രി സമയത്ത് എവിടെയെങ്കിലും ഒളിപ്പിച്ച് വച്ചശേഷം ഇതിന്റെ സമീപത്തായി കിടന്നുറങ്ങുകയാണ് പതിവ്. സ്ത്രീകളെയാണ് ഇത്തരത്തില്‍ മോഷ്ടിക്കുന്നതിനടുത്ത് കാവല്ക്കാരാക്കുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: