കൊച്ചി: കേരളത്തില്‍ ശനിയും ഞായറും വിദ്യാലയങ്ങള്‍ക്ക് അവധി ദിവസമാണെന്നിരിക്കെ എസ്എസ്എല്‍സി പരീക്ഷ വെള്ളിയാഴ്ച നടത്താത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ സമിതി ആവശ്യപ്പെട്ടു. ഭക്തജനങ്ങള്‍ക്ക് 100 രൂപ അംഗത്വഫീസ് ഏര്‍പ്പെടുത്തിയ നടപടിയും ദേവസ്വം ബോര്‍ഡിന്റെ ഓഡിറ്റോറിയങ്ങളും സദ്യാലയങ്ങളും സ്വകാര്യ വ്യക്തികള്‍ക്ക് ലേലം ചോയ്തു കൊടുക്കാനുള്ള തീരുമാനവും പിന്‍വലിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് വിഭാഗം സെക്രട്ടറി എന്‍.ആര്.സുധാകരന് ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എസ്.ജെ.ആര്.കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്.സജി, ജോയിന്‍ സെക്രട്ടറി എസ്.രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: