ഇസ്ലാമാബാദ്: വടക്കന്‍ വസീറിസ്ഥാനിലെ ഗോത്രമേഖലയിലുള്ള തീവ്രവാദികള്‍ക്കു നേരേ സൈനിക നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നു പാക്കിസ്ഥാന് ആഭ്യന്തരമന്ത്രി റഹ്മാന് മാലിക് അറിയിച്ചു.
അത്യാവശ്യ ഘട്ടം വന്നാല്‍ രാജ്യത്തെ രാഷ്ട്രീയ, സൈനിക നേതൃത്വം ഇക്കാര്യം തീരുമാനിക്കും. പതിനാലുകാരി മലാലയെ ആക്രമിച്ച താലിബാന് നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. പാക്കിസ്ഥാന്റെ മണ്ണില്‍ നിന്നു തീവ്രവാദം തുടച്ചു നീക്കും. ഇസ്ലാമിന്റെയും പാക്കിസ്ഥാന്റെയും ശത്രുക്കളാണു താലിബാനെന്നും അദ്ദേഹം പറഞ്ഞു.
ഭീകരര്‍ നിരുപാധികം കീഴടങ്ങിയാല്‍ ചര്‍ച്ചയ്ക്കു തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: