ശാസ്താംകോട്ട: കുന്നത്തൂരിലെ മാനാമ്പുഴ അംഗന് വാടിയില്‍ വിതരണം ചെയ്ത സമീകൃതാഹാരത്തില്‍ ചത്ത പല്ലിയെ കണ്ടെത്തി.
സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ശൂരനാട് തെക്ക് പഞ്ചായത്തി ല്‍ കൈരളി ജംഗ്ഷനില്‍ പ്രവ ര്ത്തിക്കുന്ന സ്ഥാപനമാണ് സമീകൃതാഹാരം നിര്‍മ്മിച്ച് വിതരണം ചെയ്തുവരുന്നത്. മാര്‍ക്സിസ്റ്റുകാരാണ് ഈ സ്ഥാപനത്തിന്റെ നടത്തിപ്പ് കൈകാര്യം ചെയ്യുന്നത്. ആറുമാസം മുതല്‍ മൂന്നുവയസുവരെ പ്രായമായ കുട്ടികള്‍ക്ക് പഞ്ചായത്തില്‍ നിന്നും ഫണ്ട് ചെലവാക്കിയാണ് സമീകൃതാഹാരം വിതരണം ചെയ്തുവരുന്നത്. സംഭവം കൂടുതല്‍ വിവാദമാകാതിരിക്കാനായി സിപിഎം നേതാക്കള്‍ ഒത്തുതീര്‍പ്പിന് പരിശ്രമവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ 40ലക്ഷം രൂപ വരെ പഞ്ചായത്തിന് ലഭിക്കുന്ന ടിഎച്ച്ആര്‍എസ് പദ്ധതിപ്രകാരമാണ് സമീകൃതാഹാരം അംഗന്‍വാടികളില്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നത്. ഇരുപതുശതമാനം അരി, ഇരുപതുശതമാനം നിലക്കടല, പത്തുശതമാനം പഞ്ചസാര എന്നിവയടക്കം കുഞ്ഞുങ്ങള്‍ക്ക് വളര്‍ച്ചയ്ക്കാവശ്യമായ പോഷകാഹാരം എന്ന നിലയിലാണ് സമീകൃതാഹാരം വിതരണം ചെയ്തുവരുന്നത്. അമൃതം പൗഡര്‍ എന്ന പേരിലാണ് കൈരളി ജംഗ്ഷനിലെ സ്ഥാപനം ഇത് വിതരണം ചെയ്തുവരുന്നത്. ആഹാര പായ്ക്കറ്റില്‍ ചത്തപല്ലിയെ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ഇവ വിതരണം ചെയ്ത വീടുകളിലെത്തി ബലമായി പിടിച്ചുവാങ്ങിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. ആരോഗ്യവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് ഗുണനിലവാര പരിശോധന സ്ഥാ പനം നടത്താതെയാണ് വിതരണം എന്ന് സംഭവം തെളിയിക്കുന്നു. വിവാദം ഒതുക്കിത്തീര്ക്കുവാനായി കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഎം പ്രാദേശിക നേതാവുമായ അരുണാമണിയുടെ വീട്ടില്‍ മണിക്കൂറുകളോളം ചര്‍ച്ചകള്‍ നടന്നതായി അറിയുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്ഥാപനത്തിന്റെ പായ്ക്കിംഗെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. റേഷന്‍കടയില്‍ നിന്നു ലഭിക്കുന്ന അരി പൊടിച്ചു ചേര്‍ത്താണ് ഗുണനിലവാരമില്ലാത്ത സമീകൃതാഹാരം തയാറാക്കുന്നതെന്നും കുട്ടികളുടെ വളര്ച്ചയ്ക്കായെന്ന വ്യാജേന ഇവ വിതരണം ചെയ്ത് സാമ്പത്തികലാഭം കൊയ്യുകയാണെന്നും ആരോപണം ഉണ്ട്.
ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, കുന്നത്തൂര്‍, പോരുവഴി എന്നീ നാലു പഞ്ചായത്തുകളിലായി ഇരുനൂറിലധികം അംഗന്‍വാടിയിലേക്കാണ് സ്ഥാപനം സമീകൃതാഹാരത്തിന്റെ പായ്ക്കറ്റ് വിതരണം ചെയ്തുവരുന്നത്. ചത്ത പല്ലിയെ കണ്ടെത്തിയ സംഭവത്തോടെ അംഗന്‍വാടിയിലെ കുട്ടികളുടെ മാതാപിതാക്കള്‍ ആശങ്കയിലാണ്.
എം.എസ്. ജയചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: