താനെ: ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് പാര്‍ലെ ഉത്പന്നമായ മാംഗോ ബൈറ്റ് മിഠായിയുടെ വില്പന തടഞ്ഞു. ഈ മിഠായി സുരക്ഷിതമല്ലെന്നാണ് എഫ്ഡിഎ പറയുന്നത്. ഇക്കാരണത്താല്‍ വിപണിയിലിറക്കിയ മുഴുവന്‍ സ്റ്റോക്കുകളും തിരിച്ച് വിളിക്കണമെന്നും എഫ്ഡിഎ പാര്‍ലെയ്ക്ക് നിര്‍ദ്ദേശം നല്കി.
റായ്ഗഡ്, ബിവാന്‍ഡി എന്നിവിടങ്ങളില്‍ എഫ്ഡിഎയുടെ കോംഗ്കണ്‍ ഡിവിഷന് അധികൃതര്‍ നടത്തിയ റെയ്ഡില്‍ രണ്ട് കോടി രൂപ വിലമതിക്കുന്ന മിഠായി പിടികൂടി. പാര്‍ലെ ബിസ്ക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കുന്ന മാംഗോ ബൈറ്റില്‍ അനുവദനീയമല്ലാത്ത ബഫേര്‍ഡ് ലാറ്റിക് ആസിഡ് ഉപയോഗിച്ചിട്ടുണ്ടെന്ന് എഫ്ഡിഎ കണ്ടെത്തി. ലാറ്റിക് ആസിഡ് പല്ല് ദ്രവിക്കുന്നതിന് കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതിന്റെ ഉപയോഗം ഫുഡ് അതോറിറ്റി ഓഫ് ഇന്ത്യ നേരത്തെ നിരോധിച്ചിരുന്നു.
പാര്‍ലെയുടെ പക്കല്‍ നിന്നും 1,46,68,400 രൂപ വില വരുന്ന മാംഗോ ബൈറ്റ് മിഠായികളും 10.60 ലക്ഷം വില മതിക്കുന്ന 8158 കിലോഗ്രാം ബഫേഡ് ലാറ്റിക് ആസിഡും കണ്ടെത്തിയതായി എഫ്ഡിഎ ജോയിന്റ് കമ്മീഷണര്‍ എസ്.കെ.ഷേര്‍ പറഞ്ഞു. പിടിച്ചെടുത്ത വസ്തുക്കള്‍ സാമ്പിള്‍ പരിശോധനയ്ക്കായി ലാബില്‍ അയച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പരിശോധനാ ഫലം ലഭിച്ചതിന് ശേഷം മാത്രമായിരിക്കും മാംഗോ ബൈറ്റിന്റെ വില്പന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളു. നേരത്തെ നാസിക്കിലെ നിര്‍മാണ യൂണിറ്റില്‍ നടത്തിയ റെയ്ഡിലൂടെ 60 ലക്ഷം രൂപ വിലമതിക്കുന്ന മാംഗോ ബൈറ്റ് മിഠായികള്‍ പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: