ലണ്ടന്‍: അഫ്ഗാനിസ്ഥാനില്‍ തീവ്രവാദികളുമായുള്ള പോരാട്ടത്തിനിടെ സംഭവിച്ച കൊലപാതകക്കേസില്‍ ഏഴു ബ്രിട്ടീഷ് സൈനികരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 2011 ല്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ സായുധ കലാപകാരികളുമായുളള ഏറ്റുമുട്ടലാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഗ്രാമീണരാരും കൊല്ലപ്പെട്ടിരുന്നില്ലെന്ന് സൈനികര്‍ വ്യക്തമാക്കി. ആദ്യമായാണ് അഫ്ഗാനിലെ കൊലപാതകക്കേസില്‍ ബ്രിട്ടീഷ് സൈനികര്‍ പോലീസിന്റെ പിടിയിലാകുന്നത്. റോയല്‍ മറീന്‍ വിഭാഗത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായ ഏഴുപേരുമെന്ന് പ്രതിരോധ മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞു. ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കൊലപാതകത്തെക്കുറിച്ച് ബ്രിട്ടീഷ് സൈന്യത്തിലെ സര്‍വ്വീസ് ജസ്റ്റിസ് വിഭാഗം അന്വേഷണം നടത്തിവരികയാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. വിദേശരാജ്യങ്ങളിലെ സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബ്രിട്ടീഷ് സൈനികര്‍ നടത്തുന്ന കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷിക്കുന്ന ഏജന്‍സിയാണ് കേസ് അന്വേഷിക്കുന്നത്. ബ്രിട്ടീഷ് സൈനികര്‍ നടത്തിയതെന്ന് സംശയിക്കുന്ന കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
പത്തുവയസ്സുള്ള അഫ്ഗാന് ബാലനെ തോക്കിന്റെ ബയണറ്റ് കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചതിന് കഴിഞ്ഞ വര്‍ഷം ഒരു ബ്രിട്ടിഷ് സൈനികനെ ജയിലിലടച്ചിരുന്നു. 2010 മാര്‍ച്ചിലുണ്ടായ സംഭവത്തെ തുടര്‍ന്ന് 95,00 ബ്രിട്ടീഷ് സൈനികരാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ സേവനം അനുഷ്ടിക്കുന്നത്. അമേരിക്ക കഴിഞ്ഞാല്‍ ഇവിടെ ഏറ്റവും കൂടുതല്‍ വിദേശ സൈനികരുള്ളത് ബ്രിട്ടനാണ്. 2014 അവസാനത്തോടെ നാറ്റോ സേനയെ അഫ്ഗാനില്‍ നിന്നും പിന്‍വലിക്കാനാണ് നീക്കം
പ്രതികരിക്കാൻ ഇവിടെ എഴുതുക: