കാരക്കസ്: നിക്കോളാസ് മഡുരോ വെനസ്വേല വൈസ് പ്രസിഡന്റ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷം ഹ്യൂഗോ ഷാവേസ് മന്ത്രിസഭയില്‍ പ്രകടമായ മാറ്റമാണ് വരുത്തിയിരിക്കുന്നത്. ബസ് ഡ്രൈവര്‍ യൂണിയന് നേതാവായി പൊതുജീവിതം ആരംഭിച്ച് നിലവില്‍ വെനസ്വേല വിദേശകാര്യമന്ത്രിയായി പ്രവര്‍ത്തിക്കുന്ന നിക്കോളാസ് മഡുരോയെ മന്ത്രിസഭയിലെ രണ്ടാമനെന്ന നിലയില്‍ വൈസ് പ്രസിഡന്റാക്കുകയാണ് ഷാവേസ് ചെയ്തത്.
നാല്‍പ്പത്തിയൊന്‍പതുകാരനായ മഡുരോ, നിലവിലെ വൈസ് പ്രസിഡന്റ് എല്യാസ് ജോവയ്ക്കു പകരമായാണ് സ്ഥാനമേല്‍ക്കുക. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യമായ ഡമോക്രാറ്റിക് യൂണിറ്റിയുടെ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച ഹെന്റിക് കാപ്രില്സിനെതിരെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ സംസ്ഥാന ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ജോവ നിയോഗിക്കപ്പെട്ട സാഹചര്യത്തിലാണ് ഷാവേസിന്റെ ഈ തീരുമാനം.
വൈസ് പ്രസിഡന്റിന്റെ ജോലിക്കായി താന്‍ ആരെയും നിര്‍ദ്ദേശിക്കുന്നില്ല. വൈസ് പ്രസിഡന്റ് ആരെന്ന് വെളിപ്പെടുത്തിയ സമയത്ത് ഷാവേസ് തമാശരൂപേണ പറഞ്ഞു. ഇയാളൊരു ബസ് ഡ്രൈവറായിരുന്നു. ഇയാളെ അവര്‍ എങ്ങനെ ബൂര്‍ഷ്വായെന്നു പറയും. മുതലാളിത്ത വരേണ്യവര്‍ഗത്തിനെതിരെ തൊഴിലാളികളുടെ സംരക്ഷകനായി തന്റെ സോഷ്യലിസ്റ്റ് സര്‍ക്കാരിനെ എന്നും ഉയര്‍ത്തിക്കാട്ടാറുള്ള ഷാവേസ് പറഞ്ഞു. കാരക്കസിലെ സര്‍ക്കാര്‍ ബസ് യൂണിയന് നേതാവായിരുന്ന മഡുരോ 2006 മുതല്‍ വെനസ്വേലയുടെ വിദേശകാര്യമന്ത്രിയാണ്. മറ്റ് ഉന്നത നേതാക്കള്‍ക്കൊപ്പം ഷാവേസിന്റെ പകരക്കാരനായി വിലയിരുത്തപ്പെട്ടവരില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം. 2011ല്‍ അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാവേസ് ഭരണത്തില്‍ നിന്നും വിട്ടുനിന്നപ്പോള്‍ ഷാവേസിന്റെ കുറവ് പരിഹരിച്ചത് മഡുരോ ആയിരുന്നു. പതിനൊന്നു ശതമാനം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഷാവേസ് നാലാമതും പ്രസിഡന്റായി കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: