സ്റ്റോക്ക്ഹോം: സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനത്തിന് ചൈനീസ് എഴുത്തുകാരന് മോ യാന്‍ അര്‍ഹനായി. ചരിത്രവും നാടോടി കഥകളും സമകാലീന യാഥാര്‍ത്ഥ്യങ്ങളും ഇഴുകിച്ചേര്‍ന്നതാണ് മോയുടെ രചനകളെന്ന് നൊബേല്‍ അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.
മോ യാന്‍ എന്ന തൂലികാ നാമനത്തില് അറിയപ്പെടുന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ഗുവാന്‍ മോയെ എന്നാണ്. റെഡ് സോര്‍ഗം, ദ ഗാര്‍ലിക് ബാലഡ്സ്, ദ റിപ്പബ്ളിക് ഒഫ് വൈന്‍, ബിഗ് ബ്രസ്റ്റ്സ് ആന്റ് വൈഡി ഹിപ്സ് തുടങ്ങിയവ മോ യാനിന്റെ പ്രധാന കൃതികളാണ്. റെഡ് സോര്‍ഗം, ഹാപ്പി ടൈംസ്, നുവാന്‍ തുടങ്ങിയ കൃതികളെ ആസ്പദമാക്കി സിനിമകളും ഇറങ്ങിയിട്ടുണ്ട്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒരു ഏഷ്യന്‍ രാജ്യത്തില്‍ നിന്നുള്ള എഴുത്തുകാരന് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടുന്നത് ആദ്യമാണ്. യൂറോപ്പില്‍ നിന്നുള്ള എഴുത്തുകാര്‍ക്കായിരുന്നു ഈ അഞ്ചു വര്‍ഷവും അവാര്‍ഡ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: