ആഗ്ര: ദേശീയ ഭൂപരിഷ്കരണ നയത്തിന്റെ കരട് ആറു മാസത്തിനകം കൊണ്ടുവരുമെന്നു കേന്ദ്രമന്ത്രി ജയറാം രമേശ് അറിയിച്ചു. മന്ത്രിയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് ഏകതാപരിഷത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ജനസത്യാഗ്രഹ യാത്ര ആഗ്രയില്‍ അവസാനിപ്പിച്ചു.
123 കിലോമീറ്റര്‍ പിന്നിട്ടാണ് ജനസത്യാഗ്രഹ യാത്ര ആഗ്രയില്‍ സമാപിച്ചത്. 26 സംസ്ഥാനങ്ങളില്‍ നിന്നായി അരലക്ഷത്തോളം പേര് പങ്കെടുത്ത യാത്രയില്‍ മുഖ്യമന്ത്രിമാരും പങ്കെടുത്തു. ഭവനരഹിതര്‍ക്ക് ഭൂമി നല്കുന്ന പാര്‍പ്പിടാവകാശ നിയമം നടപ്പിലാക്കും. തൊഴിലുറപ്പു പദ്ധതി, വിദ്യാഭ്യാസ അവകാശ നിയമം തുടങ്ങി നിയമത്തിന്റെ മാതൃകയിലാകും ഇതു നടപ്പാക്കുക.
ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരമുള്ള സഹായധനം വര്‍ധിപ്പിക്കും. ഭൂമിക്കേസുകള്‍ വേഗം ഒത്തുതീര്‍പ്പാക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കും. ആദിവാസി ഭൂമി സംരക്ഷിക്കുന്നതിനു വേണ്ടി നിയമം കൊണ്ടുവരുമെന്നും ജയറാം രമേശ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: