മുണ്ടക്കയം: കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് മേഖലയില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അഴിമതിയില്‍ മുങ്ങിയെന്നും കോര്പ്പറേഷന് പിരിച്ചുവിട്ട് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഗവ.ചീഫ് വിപ്പ് പി.സി. ജോര്‍ജ് എംഎല്‍എ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് നടത്തുന്ന റോഡ് നിര്‍മ്മാണങ്ങളുടെ അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടി രൂപ ഫണ്ടനുവദിച്ച ഇളംകാട്-വല്യേന്ത-കോലാഹലമേട്-റോഡിന്റെ പണി കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ നിശ്ചിത ശതമാനം ലാഭമെടുത്തശേഷം മറിച്ചുകൊടുത്തിരിക്കുകയാണ്. ഇപ്പോള്‍ ഒരു ഉന്നത രാഷ്ട്രീയ നേതാവിന്റെ ബിനാമിയാണ് റോഡ് നിര്‍മ്മാണം നടത്തുന്നത്. വന്‍ അഴിമതിയാണ് ഇതില്‍ നടന്നിരിക്കുന്നത്. മാസങ്ങളായി പണികള്‍ ഇഴഞ്ഞു നീങ്ങുകയാണെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെയും ബൈപ്പാസിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ യോഗത്തില്‍ പൊതുമരാമത്ത് ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുണ്ടക്കയം ടൗണിലെ മാലിന്യം ഒഴുക്കാന്‍ ഓടകള്‍ നവീകരിക്കും
മുണ്ടക്കയം: മുണ്ടക്കയം ടൗണിലെ മാലിന്യങ്ങള്‍ ഒഴുകിചെല്ലുന്ന സെന്റ് മേരീസ് ലാറ്റിന്‍ ചര്‍ച്ച് കോമ്പൗണ്ടിലെ ഓട നവീകരിക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന് ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് എംഎല്‍എ. മുണ്ടക്കയം ടൗണിലെ മാലിന്യങ്ങള്‍ ഇപ്പോള്‍ മണിമലയാറ്റിലേക്ക് ഒഴുകുന്നത് പള്ളി കോമ്പൗണ്ടിലൂടെ ഒഴുകുന്ന ഓടയിലൂടെയാണ്. തകര്‍ന്ന ഓടയില്‍ പലസ്ഥലത്തും മലിനജലം കെട്ടിക്കിടന്ന് പകര്‍ച്ചവ്യാധികള്‍ പകരുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ദുര്‍ഗന്ധം ലത്തിന്പള്ളിയുടെ സണ്‍ഡേ വേദപാഠ ക്ലാസിനെയും ആരാധന കര്‍മ്മങ്ങളെയും ബാധിക്കുന്ന അവസ്ഥയില്‍ പള്ളി കമ്മറ്റി ഭാരവാഹികളും കെസിവൈഎം ഭാരവാഹികളും എംഎല്‍എ യ്ക്ക് പരാതി നല്‍കിയിരുന്നു. എംഎല്‍എ യുടെ നിര്‍ദ്ദേശമനുസരിച്ച് ദേശീയപാതാ വിഭാഗം എഎക്സ്ഇ ഐസക് വര്‍ഗ്ഗീസ്, എ.ഇ സിജി കരുണാകരന് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. മുന്‍പ് മുണ്ടക്കയം ടൗണ്‍ നവീകരണത്തിന് വേണ്ടി രണ്ടുകോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍നിന്നും മുന്നൂറ് മീറ്ററോളം ഓട നിര്‍മ്മിക്കുവാന്‍ നാല്‍പ്പതു ലക്ഷത്തോളം രൂപ വകയിരുത്തി മൂന്ന് മീറ്റര്‍ ആഴത്തില്‍ ട്രെയിനേജ് സംവിധാനമൊരുക്കുവാനാണ് പ്രാരംഭ ചര്‍ച്ചകള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: