അങ്കാറ: തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായി. സിറിയന്‍ സൈന്യത്തിന് തിരിച്ചടി നല്‍കികൊണ്ട് തുര്‍ക്കി സൈന്യം പ്രത്യാക്രമണങ്ങള്‍ ആരംഭിച്ചതായി തുര്‍ക്കിഷ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഒരു യുദ്ധത്തിനുള്ള സാധ്യത വിദൂരമായി കാണേണ്ടന്ന് തുര്‍ക്കി പ്രധാനമന്ത്രി ത്വയിബ് എര്ദോഗന് മുന്നറിയിപ്പ് നല്കി കഴിഞ്ഞു. ഇസ്താംബൂളില്‍ നടന്ന പ്രതിഷേധ റാലിയെ അഭിസംബോധന ചെയത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തുര്‍ക്കിയുടെ ക്ഷമയെ ചോദ്യം ചെയ്താല്‍ കടുത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സിറിയന്‍ പ്രക്ഷോഭകാരികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും പിന്തുണ തുടരുന്ന അയല്‍രാജ്യമായ തുര്‍ക്കിയുടെ നിലപാടിനെ സൈനികമായി എതിരിടാനുള്ള അസദ് സൈന്യത്തിന്റെ നീക്കമാണ് അതിര്‍ത്തിയെ സംഘര്‍ഷഭരിതമാക്കിയത്.
അഭയാര്ത്ഥിക്യാമ്പുകളെ ലക്ഷ്യംവച്ച സിറിയന്‍ സൈന്യം തങ്ങളുടെ പൗരന്മാരെ ലക്ഷ്യംവെച്ച് നടത്തിയ ആക്രമണമാണ് തുര്‍ക്കിയെ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്. കഴിഞ്ഞ ദിവസം സിറിയന്‍ ഷെല്ലാക്രമണത്തില്‍ അഞ്ച് പൗരന്മാര് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സിറിയയ്ക്കെതിരെ സൈനിക നീക്കം നടത്താനുള്ള തീരുമാനം തുര്‍ക്കി പാര്‍ലമെന്റ് വോട്ടിനിട്ട് പാസാക്കിയിരുന്നു. ഷെല്ലാക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും അതിര്‍ത്തിയില്‍ സിറിയ ഷെല്ലാക്രമണം തുടരുന്ന സാഹചര്യത്തിലാണ് തുര്‍ക്കി ഇപ്പോള്‍ പ്രത്യാക്രമണത്തിന് മുതിര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: