പാലാ: ഒരു ദിവസം ഒരുകോടി ഉത്സവത്തിന്റെ തങ്കത്തിളക്കവുമായി മയില്‍ വാഹനത്തില്‍ വിശ്വഗുരു മലയോരങ്ങളിലേക്ക്, ഈഴവ സമൂഹത്തിന്റെ ഉന്നത ലക്ഷ്യവുമായി കടന്നുചെന്നപ്പോള്‍ ആരതിയുഴിഞ്ഞും പുഷ്പവൃഷ്ടി നടത്തിയും ഭക്ത്യാദരപൂര്‍വ്വം വരവേല്‍ക്കാന്‍ ശ്രീനാരായണീയര്‍ കാത്തുനിന്നിരുന്നു. ചരിത്രം കുറിക്കാന്‍ മീനച്ചില്‍ യൂണിയന് യൂത്ത്മൂവ്മെന്റും വനിതാസംഘവും എംപ്ലോയീസ് ഫോറവും ചേര്‍ന്ന് നടത്തിയ ഒരു ദിവസം ഒരുകോടി ഉത്സവ വിളംബരസന്ദേശ രഥഘോഷയാത്ര മഞ്ഞ പുതച്ച മലയോരം ആവേശത്തോടെ ഏറ്റെടുക്കുകയായിരുന്നു.
മീനച്ചില്‍ യൂണിയന് അങ്കണത്തില്‍നിന്നും പുറപ്പെട്ട് 24 കേന്ദ്രങ്ങള്‍ പിന്നിട്ട് രാത്രിയില്‍ മേലുകാവിലാണ് രഥഘോഷയാത്ര സമാപിച്ചത്. ഓരോ സ്വീകരണ കേന്ദ്രത്തിലും ശ്രീനാരായണീയര്‍ക്ക് പുറമേ വിവിധ സമുദായക്കാര്‍ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം ഘോഷയാത്രയെ വരവേല്‍ക്കാന്‍ കാത്തുനിന്നു.
ഇന്നലെ രാവിലെ മീനച്ചില്‍ യൂണിയന് ഓഫീസ് അങ്കണത്തില്‍ ചേര്‍ന്ന ലളിതമായ സമ്മേളനത്തില്‍ യൂത്ത്മൂവ്മെന്റ് യൂണിയന് പ്രസിഡന്റ് സജീവ് വയലായ്ക്ക് പീതപതാക കൈമാറിക്കൊണ്ട് മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രാജന് മുണ്ടമറ്റം രണ്ടാംദിവസത്തിലെ ശോഭായാത്ര ഫഌഗ് ഓഫ് ചെയ്തു. യൂണിയന് സെക്രട്ടറി അഡ്വ.കെ.എം.സന്തോഷ്കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രസിഡന്റ് എ.കെ. ഗോപി ശാസ്താപുരം സന്ദേശം നല്കി. അംബിക സുകുമാരന്‍, മനോജ് പുലിയള്ളില്‍, ലക്ഷ്മിക്കുട്ടി ടീച്ചര്‍, രഞ്ജിത്ത് മീരാഭവന്, തോമസ് വര്‍ക്കി, സെബാസ്റ്റ്യന്‍ ഗണപതിപ്ലാക്കല്‍, ജയാ രാജു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
പാലാ: ഇതാണ് ചരിത്രം, ബുദ്ധിമാന്മാരുടെ ചരിത്രം. ഇത് ഒരു ദിവസം ഒരു കോടി ഉത്സവമെന്ന ഈ പദ്ധതി നാടൊന്നാകെ ഏറ്റെടുത്തതിന്റെ കാരണവും മറ്റൊന്നല്ല. ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞു. മീനച്ചില്‍ യൂണിയന് യൂത്ത് മൂവ്മെന്റും വനിതാസംഘവും എംപ്ലോയീസ് ഫോറവും ചേര്‍ന്ന് കഴിഞ്ഞ രണ്ടുദിവസമായി നടത്തിയ രഥഘോഷയാത്രയുടെ സമാപന സമ്മേളനം മേലുകാവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവീനമായ ഈ ആശയം സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ച മീനച്ചില്‍ യൂണിയന് നേതാക്കളെ അഭിനന്ദിക്കുന്നതായും ഉന്നത വിദ്യാഭ്യാസമെന്ന പദ്ധതിക്കായി എല്ലാ വിധത്തിലുമുള്ള പിന്തുണയും നല്‍കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
മീനച്ചില്‍ യൂണിയന് പ്രസിഡന്റ് എ.കെ. ഗോപി ശാസ്താപുരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ യൂണിയന് സെക്രട്ടറി അഡ്വ.കെ.എം. സന്തോഷ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന് വൈസ്പ്രസിഡന്റ് ഡി.രാജപ്പന്, നിയുക്ത ബോര്‍ഡംഗങ്ങളായ പി.എസ്. ശാര്‍ങ്ധരന്‍, എം.എന്‍. ഷാജി മുകളേല്‍, യൂണിയന് കൗണ്‍സിലര്‍മാരായ ഷാജി കടപ്പൂര്, സുരേഷ് ഇട്ടികുന്നേല്‍, മനോജ് കുമാര്‍ കിടങ്ങൂര്‍, രവീന്ദ്രന് ഈരാറ്റുപേട്ട, പ്രദീപ് പ്ലാച്ചേരില്‍, കെ.ആര്.ഷാജി തലനാട്, സജീവ് വയല, അംബിക സുകുമാരന്‍, മനോജ് പുലിയള്ളില്‍, ലക്ഷ്മിക്കുട്ടി ടീച്ചര്‍, ഷാജി കെഴുവംകുളം, ബൈജു വടക്കേമുറി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: