വാഷിങ്ങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ അമേരിക്കയിലെ ഭൂരിപക്ഷം ഇന്ത്യക്കാരും പ്രസിഡന്റ് ബരാക് ഒബാമയെ പിന്തുണക്കുമെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ഏഷ്യന്‍ അമേരിക്കന്‍ സര്‍വെ എന്ന സംഘടനയാണ് പഠനം നടത്തിയത്. ഒബാമക്കെതിരായി മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മിറ്റ് റോംമിനി ഒബാമയെക്കാള്‍ ബഹുദൂരം പിന്നിലാണെന്നും സര്‍വെ ചൂണ്ടിക്കാണിക്കപ്പെടുന്നു. 68 ശതമാനം പേരും ഒബാമയെ ശക്താമായി പിന്തുണക്കുന്നവരാണ്. 25 ശതമാനം പേരും ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനമെടുത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷം വരുന്ന ഇന്ത്യക്കാര്‍ മാത്രമെ മിറ്റ് റോംനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളു.
ജൂലൈ മുതല്‍ സപ്തംബര്‍ വരെ നടത്തിയ സര്‍വെയില്‍ 386 ഇന്തോ അമേരിക്കന്‍ ഉള്‍പ്പെടെ 3,034 പേരാണ് പങ്കെടുത്തത്. 88 ശതമാനം പേര് ഒബാമക്ക് പിന്തുണ പ്രഖ്യാപിച്ചു. 30 ശതമാനം പേര് റോംനിക്കും പിന്തുണ പ്രഖ്യാപിച്ചു. 42 ശതമാനം ഏഷ്യന്‍ അമേരിക്കന്‍ ജനത ഒബാമക്ക് പിന്തുണപ്രഖ്യാപിച്ചപ്പോള്‍ 24 ശതമാനം പേരാണ് റോംനിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്.
നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമ വിജയിക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകളും ഇത് തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓടിനടക്കുന്ന ഇരു സ്ഥാനാര്‍ത്ഥികളും വരുംനാളുകളില്‍ പ്രചാരണത്തില്‍ നിന്നും വിട്ടുനില്‍ക്കും. എന്തായാലും ഒബാമയും മിറ്റ് റോംനിയും തമ്മിലുള്ള തീപാറുന്ന പോരാട്ടത്തിനായിരിക്കും ലോകം സാക്ഷ്യം വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: