കാരക്കാസ്: പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന വെനിസ്വേലയില്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെയും രാഷ്ട്രീയ എതിരാളി ഹെന്റിക്യൂ കാപ്രില്സിന്റെയും അനുയായികള്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെയുണ്ടായ വെടിവെയ്പില്‍ രണ്ടു പേര് കൊല്ലപ്പെടുകയും ചെയ്തു.
അടുത്ത ആഴ്ച നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഷാവേസിന്റെ എതിര്‍സ്ഥാനാര്‍ഥിയാണ് കാപ്രില്‍സ്. അതേസമയം വെടിവെയ്പ് ഒറ്റപ്പെട്ട സംഭവമായിരുന്നുവെന്നും വെടിവെയ്പിലേക്ക് നയിച്ച സാഹചര്യം പോലീസ് അന്വേഷിക്കുന്നുണ്ടെന്നും നീതിന്യായമന്ത്രി തരേഖ് എല്‍ ഐസാമി പറഞ്ഞു. കൊല്ലപ്പെട്ടവര്‍ ആരുടെ അനുകൂലികളാണെന്ന് മന്ത്രി വ്യക്തമാക്കിയില്ല.
ഒക്ടോബര്‍ ഏഴിനാണ് വെനിസ്വേലയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക. പ്രചാരണത്തിനിടെ ഇരുവിഭാഗങ്ങളും നേരത്തെയും സംഘര്ഷങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ആളുകള്‍ കൊല്ലപ്പെടുന്ന തരത്തിലേക്ക് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: