മനുഷ്യജീവിതം സ്വാഭാവികമായിത്തന്നെ ദുഃഖങ്ങള്കൊണ്ട് നിറഞ്ഞിരിക്കുന്നു. താഴ്ന്നതരം ജീവിതങ്ങള്‍ കൂടുതല്‍ ദുഃഖപൂര്ണങ്ങളായിരിക്കും. കാര്യങ്ങള്‍ വേര്‍തിരിച്ചറിയുന്നതിന് വേണ്ട ബുദ്ധിയുള്ള ഏതൊരുവനും ഭൗതികലോകജീവിതം ദുഃഖം നിറഞ്ഞതാണെന്ന് അറിയുവാന്‍ പ്രയാസമില്ല. അത്തരം ദുഃഖങ്ങളുടെ പ്രവര്‍ത്തന പ്രതിപ്രവര്‍ത്തനങ്ങളില്‍ നിന്ന് ആരും സ്വതന്ത്രനല്ല എന്നും അറിയുവാന്‍ പ്രയാസമില്ല. അത്തരം ദുഃഖങ്ങളുടെ പ്രവര്‍ത്തന പ്രതിപ്രവര്‍ത്തനങ്ങളില്‍ നിന്ന് ആരും സ്വതന്ത്രനല്ല എന്നും അറിയുവാന്‍ പ്രയാസമില്ല. ഇത് ജീവിതത്തെപ്പറ്റിയുള്ള ഒരു വിഷാദാത്മക വീക്ഷണമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. നമ്മുടെ കണ്ണില്‍പ്പെടാതെ പോകുവാന്‍ നിവൃത്തിയില്ലാത്ത ഒരു വസ്തു മാത്രമാണ് ഇത്. ജീവിത ദുഃഖങ്ങള്‍ മൂന്നായി തരംതിരിക്കപ്പെട്ടിട്ടുണ്ട്. ശരീരവും മനസ്സും നിമിത്തം ഉണ്ടാകുന്നതാണ് ഒന്ന്. മറ്റു ജീവികളില്‍ നിന്ന് ഉണ്ടാകുന്നതാണ് ഇനിയൊന്ന്. സ്വാഭാവികമായ വിപത്തുകളില്‍ നിന്നുണ്ടാകുന്നതാണ് മൂന്നാമത്തേത്. എല്ലാ ബുദ്ധിമാന്മാരും ഈ ത്രിവിധ ദുഃഖങ്ങളെ അകറ്റി ജീവിതത്തില്‍ സുഖം സമ്പാദിക്കുവാന്‍ ശ്രമിക്കണം. നാമെല്ലാവരും തന്നെ ഈ ദുഃഖങ്ങളില്‍ നിന്ന് മോചനവും ശാന്തിയും ലഭിക്കുന്നതിന് വേണ്ടി പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. ചുരുങ്ങിയത് അബോധപൂര്‍വമായിട്ടെങ്കിലും ഉയര്‍ന്ന ബുദ്ധിമാന്മാരാകട്ടെ വിചിത്രങ്ങളായ പരിപാടികള്‍ വഴിയായും ആസസൂത്രങ്ങള് വഴിയായും ഈ ദുഃഖങ്ങളില്‍ നിന്ന് മോചനത്തിനായി ബോധപൂര്‍വം ശ്രമിച്ച് വരുന്നുണ്ട്. എന്നാല്‍ എത്ര വലിയ ബുദ്ധിമാന്മാരുടെ പരിപാടികളെയും ആസൂത്രണങ്ങളെയും അമ്പരിപ്പിക്കുന്ന ഒരു ശക്തിയുണ്ട്- മായാദേവിയുടെ ശക്തി. കര്‍മങ്ങളുടെ നിയമം- ഭൗതികലോകത്തിലെ കര്‍മങ്ങളുടെ പ്രവര്‍ത്തന പ്രതിപ്രര്ത്തനങ്ങളുടെ ഫലം- നിയന്ത്രിച്ചുപോരുന്നത് സര്‍വശക്തയായ ഈ മായയാണ്. ചില തത്ത്വങ്ങളും നിയമങ്ങളും അനുസരിച്ച് ബോധപൂര്‍വം തന്നെയാണ് മായാശക്തി പ്രവര്‍ത്തിക്കുന്നത്. പ്രകൃതിയുടെ സര്‍വപ്രവര്‍ത്തനങ്ങളും തികച്ചും ബോധപൂര്‍വമാണ്. ഒന്നും അന്ധമായി നടക്കുന്നതോ യാദൃശ്ചികമായി സംഭവിക്കുന്നതോ അല്ല. ഈ മായാശക്തി ദുര്‍ഗ എന്ന പേരിലും അറിയപ്പെടുന്നു. ദുര്‍ഗ എന്നാല്‍ എളുപ്പത്തില്‍ മറികടക്കാന്‍ സാധിക്കാത്തത് എന്ന അര്‍ത്ഥമാണ്. ബാലിശങ്ങളായ പദ്ധതികള്‍ക്കൊന്നും ദുര്‍ഗയുടെ നിയമങ്ങളെ മറികടക്കാന്‍ പറ്റുകയില്ല.
മനുഷ്യവര്‍ഗത്തിന് ഈ ദുഃഖങ്ങളില്‍ നിന്ന് മോചനം ലഭിക്കുക എന്നത് ക്ലേശകരമായ സംഗതിയാണ്, അതേസമയം എളുപ്പമുള്ള സംഗതിയുമാണ്. പ്രകൃതിനിയമങ്ങളാല്‍ ബദ്ധരായ ഉപാധികള്‍ കൊണ്ട് പരിമിതികളനുഭവിക്കുന്ന ജീവന്മാര് പ്രസ്തുത ത്രിവിധ ദുഃഖങ്ങള്‍ ഒഴിവാക്കുന്നതിന് പല പദ്ധതികളും ആസൂത്രണം ചെയ്യുന്നതുകൊണ്ടൊന്നും പ്രശ്നത്തിന് പരിഹാരമാവുകയില്ല. നമ്മുടെ നന്മക്ക് വേണ്ടി നാം പ്രായോഗികജീവിതത്തില്‍ അവയെ സ്വീകരിക്കാന്‍ ശ്രമിക്കണം. പരമപുരുഷന്റെ വിനോദപരിപാടികളിലൊന്നും ഭൗതികപ്രകൃതിയിലെ ഈ മൂന്ന് വിധം ദുഃഖങ്ങള്‍ ഉണ്ടായിരിക്കുകയില്ല.
എ.സി.ഭക്തിവേദാന്ത സ്വാമി പ്രഭുപാദര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: