കൊച്ചി: എസ്സിഎംഎസിന്റെ ആഭിമുഖ്യത്തില്‍ നാറ്റ്പാക്കിന്റെയും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും സഹകരണത്തോടെ നഗരത്തിലെ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി റോഡ് സുരക്ഷ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. പരിവര്‍ത്തന 2012 എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്കു ഒക്ടോബര്‍ ഒന്നിനു തുടക്കംകുറിക്കും. രാവിലെ ഒന്പതിനു കളമശ്ശേരി എസ്സിഎംഎസ് ക്യാംപസില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് പരിവര്‍ത്തന ഉദ്ഘാടനം ചെയ്യും.
വര്‍ഷം തോറും എസ്സിഎംഎസ് സംഘടിപ്പിക്കുന്ന പരിവര്‍ത്തനയുടെ വിവിധ പരിപാടികളുടെ ഭാഗമായാണ് റോഡ് സ്ഫേറ്റിയും സ്കൂള്‍ വിദ്യാര്‍ഥികളും എന്ന വിഷയത്തില്‍ നൂറോളം സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഒരു മാസം നീണ്ടുനില്‍ക്കുന്ന സുരക്ഷാ പരിശീലന പദ്ധതി ഒരുക്കുന്നത്. അടുത്ത മാസം മൂന്നിനു എസ്ആര്‍വി സ്കൂളില്നടക്കുന്ന ചടങ്ങില്‍ പരിവര്‍ത്തനയുടെ സ്കൂള്‍ തല പ്രയാണത്തിനു തുടക്കമാകും. കളക്റ്റര്‍ പി.ഐ.ഷേയ്ക് പരീത് മുഖ്യാതിഥിയാകും.നഗരത്തിലെ സ്കൂളുകള്‍ക്കു പുറമേ ചെറായി, മുനമ്പം, പറവൂര്‍, ആലുവ, പിറവം, തൃപ്പൂണിത്തുറ, ചോറ്റാനിക്കര, ഫോര്ട്ടികൊച്ചി, പൂത്തോട്ട, അങ്കമാലി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ സ്കൂളുകളിലും റോഡ് സുരക്ഷാ ക്ലാസുകള്നടക്കും.
വിദ്യാര്‍ഥികള്‍ക്ക് കാല്‍നടയാത്രക്കാര്‍ എങ്ങനെ റോഡ് ഉപയോഗിക്കണമെന്ന് നൃത്തരൂപത്തിലൂടെ കാണിച്ചുകൊടുക്കും. ഹെല്‍മറ്റ്, സീറ്റ്ബെല്‍റ്റ് എന്നിവയുടെ ആവശ്യകത സ്കിറ്റിലൂടെ അവതരിപ്പിക്കും. ഒരു മണിക്കൂര്‍നീളുന്ന ക്ലാസാണ് സംഘടിപ്പിച്ചിരിക്കുന്നതെന്നുനവംബര് നാലിനു വിദ്യാര്‍ഥികളുടെ വാക്കത്തോണോടു കൂടി പരിവര്‍ത്തന സമാപിക്കുമെന്നും സംഘാടകരായ എസ്സിഎംഎസ് ഡയറക്ടര്‍ ഡോ.രാധ, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പി.എ.സൈനുദ്ദീന്‍, ആര്.ടിഒ ബി.ജെ. ആന്റണി, വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആദര്‍ശ് കുമാര്‍.ജി.നായര്‍, ബി.ഉണ്ണികൃഷ്ണന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: