മിസ്രത: ലിബിയയിലെ ഏകാധിപത്യ ഭരണാധികാരി ആയിരുന്ന കേണല്‍ മുവമര്‍ ഗദ്ദാഫിയെ പിടികൂടിയ യുവാവ് കൊല്ലട്ടു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മിസ്രതാ സ്വദേശിയായ ഒംറാന് ബെന്‍ ഷാബാന് (22) ആണ് ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ മരിച്ചത്.
ഷാബാന്റെ മരണത്തെ തുടര്‍ന്ന് മിസ്രാത്തായില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. ജൂലായില്‍ ആയുധധാരികളായ അക്രമികള്‍ ഒയാസിസ് പട്ടണത്തില്‍ നിന്ന് തട്ടിക്കൊണ്ടു പോയ ഷാബാനെ വയറിലും കഴുത്തിലും വെടിയേറ്റ നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പ്രത്യേക വിമാനത്തില്‍ ഇയാളുടെ മൃതശരീരം ഇവിടേക്ക് കൊണ്ടുവന്നു.
ജന്മനാടായ സിര്‍ത്തില്‍ ഒളിവിലായിരുന്ന ഗദ്ദാഫിയെ വലിച്ച് പുറത്തിട്ടത് ഷാബാനായിരുന്നു. വിമതര്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഗദ്ദാഫിയെ വധിച്ചു. ഇതിന് പ്രതികാരമായി ഷാബാനെ ജൂലായില്‍ ഗദ്ദാഫി അനുകൂലികള്‍ തട്ടിക്കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: