മുംബൈ: വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മൊബെയില്‍ സേവനദാതാക്കള്‍ നിരക്കുകള്‍ വന്‍തോതില്‍ വര്‍ധിപ്പിക്കുന്നു. ഇതിന്റെ ആദ്യപടിയായി രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ടെലികോം കമ്പനിയായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് കോള്‍ നിരക്കുകള്‍ 25 ശതമാനം ഉയര്‍ത്തി. ഒരുവര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് കമ്പനി നിരക്ക് വര്‍ധിപ്പിക്കുന്നത്.
പുതിയ വരിക്കാര്‍ക്ക് വര്‍ധിപ്പിച്ച നിരക്കുകള്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരും. എന്നാല്‍ നിലവിലുള്ള വരിക്കാര്‍ക്ക് നിലവിലെ താരിഫ് പ്ലാനിന്റെ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ഉയര്‍ന്ന നിരക്ക് നല്‍കേണ്ടിവരിക. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അടിസ്ഥാന നിരക്ക് സെക്കന്റിന് 1.2 പൈസ ആയിരുന്നത് 1.5 പൈസയായി ഉയര്‍ത്തിയിരിക്കുകയാണ്.
നാലു സംസ്ഥാനങ്ങളിലായിരിക്കും ഇത് ആദ്യം നടപ്പാക്കുക. മറ്റു സംസ്ഥാനങ്ങളില്‍ ഒരു മാസത്തിനുള്ളില്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.
റിലയന്‍സിന് പിന്നാലെ മറ്റു ടെലികോം കമ്പനികളും നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. 20-30 ശതമാനം വര്‍ധനവായിരിക്കും കമ്പനികള്‍ നടപ്പാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: