കോട്ടയം: പ്ലാസ്റ്റിക്രഹിത മാലിന്യ മുക്ത കോട്ടയം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കുമാരനല്ലൂര്‍ മേഖലയില്‍ സജീവമാക്കുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടുമുതല്‍ ശുചിത്വവാരം ആചരിക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഈ പ്രദേശത്തെ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുടെ യോഗം തീരുമാനിച്ചു.
വാരാചരണത്തോടനുബന്ധിച്ച് ബോധവത്കരണ സെമിനാറുകളും പ്രചാരണ പരിപാടികളും നടത്തും. കുമാരനല്ലൂര്‍, സംക്രാന്തി, മെഡിക്കല്‍ കോളേജ് പ്രദേശങ്ങളില്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തും. ഒക്ടോബര്‍ 22ന് മുനിസിപ്പല്‍ ചെയര്മാന് സണ്ണി കല്ലൂരിന്റെ അധ്യക്ഷതയില്‍ മേഖലയിലെ എല്ലാ കൗണ്‍സിലര്‍മാരുടെയും യോഗം കുമാരനല്ലൂര്‍ കമ്യൂണിറ്റി ഹാളില്‍ നടക്കും.
മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ മായക്കുട്ടി ജോണ്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി.കെ. അനില്‍കുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി ഫിലിപ്പ്, കൗണ്‍സിലര്‍മാരായ രേവമ്മ വിജയനാഥ്, സജീഷ് പി. തമ്പി, ദേവസ്യാച്ചന് ആറ്റുപുറം, കെ.എസ്. അനീഷ റസിഡന്റ്സ് അസോസിയേഷന് അപ്പക്സ് കൗണ്‍സില്‍ പ്രസിഡന്റ് രാധാകൃഷ്ണപിള്ള, വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും കുടുംബശ്രീയുടെയും പ്രതിനിധികള്‍, നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: