എരുമേലി: ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ രണ്ടു ഗെയ്റ്റുകളാണ് സ്ഥാപിച്ചത്. ദേവസ്വംവക സ്ഥലങ്ങള്‍ തുറന്നിരിക്കുന്നതിനാല്‍ സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നതായി ‘ജന്മഭൂമി’ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ക്ഷേത്രത്തിനു മുന്‍വശത്തെ രണ്ടു പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ മാത്രമാണ് ഗെയ്റ്റുകള്‍ സ്ഥാപിച്ചതെന്നും പഴയ സ്കൂള്‍ കെട്ടിടത്തിലേക്ക് കയറാവുന്ന ഭാഗത്തൊന്നും ഗെയ്റ്റുകള്‍ സ്ഥാപിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഏറ്റവുമധികം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും പഴയ സ്കൂള്‍ കെട്ടിടത്തിന്റെ മറവിലാണ്. പക്ഷെ, ഈ ഭാഗം അടച്ചുപൂട്ടാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.
ദേവസ്വം ബോര്‍ഡ് വക സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവും ഗുണ്ടാകളുടെ വിളയാട്ടവും തടയാന്‍ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: