കറുകച്ചാല്‍: മൂങ്ങാനിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജസിന്റെ ചില്ലറ വില്പനശാലക്കെതിരെ നടന്ന സമരത്തില്‍ എം.എല്‍.എ ഡോ. എന്‍. ജയരാജും വെള്ളാവൂര്‍ പഞ്ചായത്തു പ്രസിഡന്റ് അനുമോന് ജോസഫും സമരം പരാജയപ്പെടുത്താന്‍ ശ്രമിച്ചതായാണ് ആരോപണം. കേരളാ കോണ്‍ഗ്രസ് സംസ്ഥാനകമ്മറ്റിഅംഗവും ദളിത്ഫ്രണ്ട് (എം) സംസ്ഥാനജനറല്‍ സെക്രട്ടറിയുമായ സുരേഷ് മൈലാട്ടുംപാറയാണ് എം.എല്‍.എക്കെതിരെ പത്രസമ്മേളനത്തിലൂടെ ആരോപണം ഉന്നയിച്ചത്. സമരസമിതി മാര്‍ച്ചു നടത്തിയ ദിവസങ്ങളില്‍ തൊഴിലുറപ്പു പദ്ധതിയുടെ പണിയില്‍ പങ്കെടുക്കണമെന്നു പറഞ്ഞ് സ്ത്രീകളെ മാറ്റിനിര്‍ത്തിയതായും, എം.എല്‍.എ മാധ്യമങ്ങള്‍ക്കു നല്കിയ ഉറപ്പും മണിമലയില്‍ പാര്‍ട്ടി നടത്തിയ നയവിശദീകരണയോഗവും സമരം പരാജയപ്പെടുത്താന്‍ വേണ്ടി മാത്രമായിരുന്നെന്നും സുരേഷ് മൈലാട്ടുപാറ പറഞ്ഞു.
മൂങ്ങാനിയില്‍ നടന്ന സമരത്തേ സംബന്ധിച്ച് ഡോ. ജയരാജ് എംഎല്‍എയുടെ വിശദീകരണം: ബിവറേജസിന്റെ ചില്ലറ മദ്യവില്പനശാല പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന്റെ നയമാണെന്നും 140 എം.എല്‍.എ മാരും തങ്ങളുടെ നിയോജകമണ്ഡലത്തിലെ ചില്ലര മദ്യവില്പനശാലനിര്ത്തണമെന്ന് ആവശ്യപ്പെട്ടാല്‍ ബിവറേജസ് കോര്പ്പറേഷന് പിരിച്ചുവിടേണ്ടതായി വരുമെന്നും എം.എല്‍.എ പറഞ്ഞു. എന്നാല്‍ ജനകീയസമരത്തില്‍ അവരോടൊപ്പം പ്രവര്‍ത്തിക്കുമെന്നും എം.എല്‍.എ കൂട്ടി ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: