കോട്ടയം: ഇന്നലെ അന്തരിച്ച നാടകനടിയും യശശ്ശരീരനായ നാടകാചാര്യന് എന്‍.എന്‍. പിള്ളയുടെ മാതൃസഹോദരിയുടെ മകളുമായ ജി. ഓമന(80)യ്ക്ക് നാടിന്റെ അന്ത്യാഞ്ജലി. ഓമനയുടെ മൃതദേഹം ഔദേ്യാഗിക ബഹുമതികളോടെ കോട്ടയം ഒളശ്ശയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു.
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുവേണ്ടി ജില്ലാ കളക്ടര്‍ മിനി ആന്റണിയും സാംസ്കാരിക, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി. ജോസഫിനുവേണ്ടി ജില്ലാ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന് ജോസഫും റീത്ത് സമര്‍പ്പിച്ചു. പി.കെ. ബിജു എം.പി, കെ. സുരേഷ് കുറുപ്പ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, കോട്ടയം മുനിസിപ്പല്‍ ചെയര്മാന് സണ്ണി കല്ലൂര്‍, ജില്ലാ പോലീസ് മേധാവി സി. രാജഗോപാല്‍, ചലച്ചിത്ര, നാടക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: