ലണ്ടന്‍: പൂര്‍ണ ഗര്‍ഭിണിയായിരിക്കെ ഗര്‍ഭം അലസിപ്പിച്ച യുവതിക്ക് ബ്രിട്ടനില്‍ എട്ട് വര്‍ഷം തടവ് ശിക്ഷ. 39 ആഴ്ച്ച ഗര്‍ഭിണിയായിരുന്ന സാറാ ലൂയിസ് ക്യാറ്റ് ആണ് ഗര്‍ഭം അലസിപ്പിച്ചതിന് ജയിലിലായത്. ഓണ്‍ലൈന്‍ വഴി ഇന്ത്യയില്‍ നിന്നും ഗുളിക വാങ്ങിയാണ് ഗര്‍ഭം അലസിപ്പിച്ചത്.
സാറ ബോധപൂര്‍വ്വം കരുതിക്കൂട്ടിയാണ് ഗര്‍ഭഛിദ്രത്തിന് മുതിര്‍ന്നതെന്ന് ഷിക്ഷ വിധിച്ച ലീഡ് ക്രൗണ്‍ കോടതി ജഡ്ജി പറഞ്ഞു. ഭര്‍ത്താവ് വീട്ടിലില്ലായിരുന്ന സമയത്ത് സ്വന്തം മുറിയിലാണ് ഇങ്ങനെ ചെയ്തതെന്നും മറ്റൊരു പുരുഷനുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നും കോടതി കണ്ടെത്തി. 24 ആഴ്ച്ചക്ക് മുകളിലെത്തിയ ഗര്‍ഭം അലസിപ്പിക്കുന്നത് ബ്രിട്ടനില്‍ നിയമവിരുദ്ധമാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: