കൊച്ചി: ഉപഭോക്താക്കള്‍ക്കുള്ള പാചകവാതകസിലിണ്ടറുകള്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 6 എണ്ണമാക്കിനിജപ്പെടുത്തുകയും, കൂടുതല്‍ വാങ്ങുന്നസിലിണ്ടറുകള്ക്ക് അധികവില നിശ്ചയിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധച്ച് വീട്ടമ്മമാര്‍ ഒന്നടങ്കം പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.
പ്രക്ഷോഭത്തെക്കുറിച്ച് വിവിധ റസിഡന്റ്സ് അസോസിയേഷനുകള്‍ യോഗം ചേര്‍ന്ന് ചര്‍ച്ചനടത്തിയ ശേഷമായിരിക്കും തീരുമാനമെടുക്കുക.
കേന്ദ്രസര്ക്കാര്ഇപ്പോള് എടുത്തിട്ടുള്ള തീരുമാനത്തില്‍ വ്യാപകമായ പ്രതിഷേധവും, രാഷ്ട്രീയപാര്‍ട്ടികളില്‍നിന്നുള്ള എതിര്‍പ്പും ശക്തമായതിനാല്‍ ആശ്വാസകരമായ ഇളവുകള്‍ ഉണ്ടയേക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. അതിനാല്‍ അല്പം കൂടി കാത്തശേഷമായിരിക്കും വീട്ടമ്മമാരുടെ സമര പ്രഖ്യാപനം ഉണ്ടാവുക.
അഞ്ച് അംഗകുടുംബത്തിന് പ്രതിമാസം ഒരു എല്‍പിജി സിലിണ്ടര്‍ അനിവാര്യമാണെന്നിരിക്കെ തികച്ചും ഏകപക്ഷീയമായി ഒരു കൊല്ലത്തേക്ക് 6 സിലിണ്ടറുകള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് തീരുമാനിക്കുകയും, അധികം ഉപയോഗിക്കുന്നതിന് കൂടിയ വിലനല്‍കണമെന്ന് നിശ്ചയിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടി എണ്ണക്കമ്പനികള്‍ക്ക് ലാഭമുണ്ടാക്കികൊടുക്കുക എന്നത് മാത്രമാണ് ലക്ഷ്യമാക്കുന്നത്.
എണ്ണകമ്പനികളുടെ നഷ്ടക്കണക്ക് രാജ്യത്തെ ജനങ്ങള്‍ ഇനിയും വിശ്വാസത്തിലെടുത്തിട്ടില്ല. വിവിധ സ്പോണ്‍സര്‍ഷിപ്പുകളും, ധൂര്‍ത്തും എണ്ണകമ്പനികളുടെ സ്ഥിരം ഏര്പ്പാടാണുതാനും.
ഒരു കൊല്ലം രണ്ടോ മൂന്നോസിലിണ്ടറുകള് മാത്രം അധികവിലക്കും (സബ്ഡിസിയില്ലാതെ) ബാക്കിയുള്ളവ (9-10 എണ്ണം) സബ്സിഡി നിരക്കില്‍ ഇപ്പോള്‍ വിതരണം ചെയ്യുന്നതുപോലെയും നിജപ്പെടുത്തണമെന്നാണ് വീട്ടമ്മമാര്‍ പറയുന്നത്.
ഏതുവിധം ഉപയോഗിച്ചാലും ഒരു കൊല്ലം കിട്ടുന്ന സിലിണ്ടറുകള്‍ 6 എണ്ണം 7 മാസത്തിലധികം ഉപയോഗിക്കാനാവില്ലെന്ന് വീട്ടമ്മമാര്‍ പറയുന്നു. ബാക്കി 5 മാസത്തെ ഉപയോഗത്തിന് ബദല്മാര്ഗ്ഗങ്ങളൊന്നും ഇല്ല. കൂടിയവില, മാസംതോറും സര്‍ക്കാര്‍ നിശ്ചയിക്കുന്നത് നല്‍കിവേണം ഉപഭോക്താക്കള്‍ക്ക് സിലിണ്ടര്‍ വാങ്ങി ഉപയോഗിക്കാന്‍.
ഭക്ഷണം പാകം ചെയ്യാന്‍ സാധാരണക്കാര്‍ക്കുള്ള ഏക ആശ്രയമായ എല്‍പിജി സിലിണ്ടര്‍ ലഭ്യതതാങ്ങാനാവാത്തവിധം അന്യമാക്കപ്പെടുന്നുവെന്നതിരിച്ചറിവാണ് വീട്ടമ്മമാരെ തെരുവിലിറക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: