കൊച്ചി: അന്യായമായ ഡീസല്‍ വിലവര്‍ധനയില്‍ ജില്ലയിലെങ്ങും വ്യാപക പ്രതിഷേധം. ബിജെപി യുവമോര്‍ച്ച ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു.
ഡീസല്‍ വിലവര്‍ധനവും പാചകവാതകത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണവും സാധാരണ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് നേരെയുള്ള ഭരണകൂടത്തിന്റെ വെല്ലുവിളിയാണെന്ന് ബിഎംഎസ് ജില്ലാ കമ്മറ്റി യോഗം ആരോപിച്ചു. ഇതിനെതിരെ ജനാധിപത്യ വിശ്വാസികളെ സംഘടിപ്പിച്ചുകൊണ്ട് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും, ഇതിന്റെ ഭാഗമായി ഇന്ന് എല്ലാ മേഖലാ, പഞ്ചായത്ത്, യൂണിറ്റ് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് യോഗം അറിയിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.ഡി.ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി ആര്.രഘുരാജ്, അഡ്വ. കെ.സി.മുരളീധരന്, കെ.എസ്.അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ നേതാക്കളും പി.ആര്.ഉണ്ണികൃഷ്ണന്, പി.എസ്.വേണുഗോപാല്‍, സി.എസ്.സുനില്‍, എം.എം.രമേഷ്, കെ.വി.മധുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊച്ചി: അഴിമതി ആഭരണമാക്കിയും വിലക്കയറ്റം ആയുധമാക്കിയും ജനദ്രോഹ നയങ്ങളുടെ കാര്യത്തില്‍ സര്‍വ്വകാല റെക്കോര്‍ഡായി മാറിയിരിക്കുകയാണ് മന്‍മോഹന്‍സിംഗ് ഗവണ്മെന്റെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ.തോമസ് പ്രസ്താവിച്ചു. ഡീസല്‍ വിലവര്‍ധനവിനെതിരെ ബിജെപി സംഘടിപ്പിച്ച ബിഎസ്എന്‍എല്‍ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് ശാപവും ഭാരവുമായി മാറിയിരിക്കുന്ന യുപിഎ സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ടുപോകുകയാണ്, അദ്ദേഹം പറഞ്ഞു. ബിജെപി എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി പി.ജി.അനില്‍ കുമാര്‍, കോര്പ്പറേഷന് കൗണ്‍സിലര്‍ സുധ ദിലീപ്, അഡ്വ. എം.എല്‍. സുരേഷ് കുമാര്‍, ജില്ലാ നേതാക്കളായ സന്ധ്യ ജയപ്രകാശ്, ഡോ. ജലജ ആചാര്യ, ടി.ബാലചന്ദ്രന്, എച്ച്.ദിനേശ്, മുരളി അയ്യപ്പന്‍കാവ്, എ.ബി.അനില്‍ കുമാര്‍, കെ.എസ്.ദിലീപ് കുമാര്‍, പച്ചാളം ശിവരാമന്, എ.പി.ശെല്‍വരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പള്ളുരുത്തി: ഡീസലിന്റെ വിലവര്‍ധനവ് പ്രതിഷേധാര്‍ഹമാണെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം ജില്ലാ പ്രസിഡന്റ് കെ.ഡി.ദയാപരന്‍ പറഞ്ഞു. ഡീസല്‍ വിലവര്‍ധനവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായും ഇദ്ദേഹം പറഞ്ഞു. പാചകവാതകത്തിന്റെ നിയന്ത്രണം കുടുംബങ്ങള്‍ക്ക് ദുരിതം വിതയ്ക്കും. ഡീസല്‍ വിലവര്‍ധനവ് കടലില്‍ യന്ത്രവല്‍ക്കൃത മത്സ്യബന്ധനം നടത്തുന്നവരെ പ്രതികൂലമായി ബാധിക്കും.
ഡീസല്‍ വിലവര്‍ധനവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് മത്സ്യമേഖലയെ ആയിരിക്കും. കുറഞ്ഞ തോതില്‍ മത്സ്യം ലഭിക്കുകയും മത്സ്യബന്ധനം നടത്തുന്നതിന് ചെലവേറുകയും ചെയ്യുന്ന സാഹചര്യവുമാണ് സംജാതമായിരിക്കുന്നത്. ഈ മേഖലയില്‍ ജോലിയെടുക്കുന്നവര്‍ മറ്റ് ജോലികള്‍ അന്വേഷിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും ദയാപരന്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: