കൊച്ചി: കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതുവഴി കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ മന്‍മോഹന്‍സിംഗ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ കോലം കത്തിച്ചു. പ്രതിഷേധമാര്‍ച്ച് ബിജെപി സംസ്ഥാന കമ്മറ്റിയംഗം അഡ്വ. പി.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങളേയും ജനാധിപത്യത്തേയും വെല്ലുവിളിച്ച് കോഴപ്പണം കൈപ്പറ്റുവാന്‍ ആകാശവും ഭൂമിയും വിറ്റ കോണ്‍ഗ്രസ് പാതാളവും വില്ക്കാന് പോവുകയാണ്. അഴിമതിക്ക് നേതൃത്വം കൊടുത്തുകൊണ്ട് പ്രധാനമന്ത്രിപദത്തെപ്പോലും കോണ്‍ഗ്രസ് പരിഹസിക്കുകയാണ്. അഴിമതിയുടെ ആള്‍രൂപമായ പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്.ഷൈജു, ജില്ലാ പ്രസിഡന്റ് അരുണ്‍ കല്ലാത്ത്, ജനറല്‍ സെക്രട്ടറിമാരായ രാജീവ് മുതിരക്കാട്, പി.എസ്.സ്വരാജ്, സെക്രട്ടറിമാരായ എ.എസ്.ഷിനോസ്, പി.എച്ച്.ശൈലേഷ് കുമാര്‍, ബി.കെ.ബസിത് കുമാര്‍, ശ്രീകാന്ത് എസ്.കൃഷ്ണന്, ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് ശിവന്, എന്‍.ജി.അഭിലാഷ്, ഭാഷാ ന്യൂനപക്ഷസെല്‍ സംസ്ഥാന കണ്‍വീനര്‍ സി.ജി.രാജഗോപാല്‍, മഹിളാമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ജലജാ ആചാര്യ, എം.എസ്.സജീവന്, ദിനില്‍ നെച്ചുമ, ബേബി നമ്പേലി, പി.എ.അജേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: