മരട്: കോടികളുടെ വികസനം കൊണ്ടുവരാന്‍ എമര്‍ജിംഗ് കേരളയ്ക്ക് വേദിയൊരുങ്ങുന്ന കൊച്ചിയിലെ ബൈപ്പാസിന്റെ സര്‍വ്വീസ് റോഡുകള്‍ തകര്‍ന്നനിലയില്‍. 187 കോടിയില്‍പ്പരം രൂപ ചെലവില്‍ നിര്‍മ്മിച്ചതെന്ന് രേഖകളില്‍നിന്നും വ്യക്തമാവുന്ന ഇടപ്പള്ളി-അരൂര്‍ ബൈപ്പാസിന്റെ ഇരുവശങ്ങളിലുമുള്ള സര്‍വീസ് റോഡുകള്‍ക്കാണ് ഇൗ ദുരവസ്ഥ. സര്‍വ്വീസ് റോഡുകള്‍ക്ക് ചുരുങ്ങിയത് ഏഴ് മീറ്ററെങ്കിലും വീതി വേണമെന്നാണ് എന്‍എച്ച് നിര്മ്മാണനിയമം അനുശാസിക്കുന്നത്.
ഇടപ്പള്ളി മുതല്‍ കുമ്പളം വരെ പതിനാലാര കിലോമീറ്റര്‍ ദൂരത്തിലുള്ള സര്‍വ്വീസ് റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. മഴ കനത്തതോടെ പലേടത്തും രൂപപ്പെട്ട ആഴമുള്ള കുഴികളില്‍ വെള്ളം നിറഞ്ഞ് ചെളിക്കുളമായ സ്ഥിതിയാണ്. വാഹനങ്ങള്‍ക്കോ, കാല്‍നടയാത്രക്കാര്‍ക്കോ ഈ റോഡുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത നിലയാണിന്ന്. ഇടപ്പള്ളി മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗത്ത് ഇരുവശങ്ങളിലും സ്വകാര്യവ്യക്തികളും സ്ഥാപന ഉടമകളും സര്‍വ്വീസ്റോഡ് കയ്യേറിയിരിക്കുകയാണ്.
വൈറ്റില വരെയുള്ള പ്രദേശങ്ങളിലേയും സ്ഥിതി വ്യത്യസ്തമല്ല. വൈറ്റില മുതല്‍ കുമ്പളം വരെയുള്ള ഏഴര കിലോമീറ്ററിനുള്ളിലെ സര്‍വ്വീസ് റോഡുകളുടെ ദുരവസ്ഥയാണ് ഇതില്‍ ഏറ്റവും പരിതാപകരം. വീതി രണ്ട് മീറ്റര്‍ മുതല്‍ പരമാവധി നാല് മീറ്റര്‍ വരെ മാത്രം. പലേടത്തും ടാറിംഗ് ഇളകി വന്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നു. ഈ ഭാഗത്തും കയ്യേറ്റങ്ങള്‍ക്ക് ഒട്ടും കുറവില്ല.
നെട്ടൂര്‍ ഐഎന്‍ടിയുസിക്ക് കിഴക്കുഭാഗത്ത് ഇഇസി മാര്‍ക്കറ്റ്, നെട്ടൂര്‍ പള്ളി വരെയുള്ള ഭാഗങ്ങളില്‍ റോഡ് അക്ഷരാര്‍ത്ഥത്തില്‍ വെള്ളിക്കുഴികള് മാത്രമായി തീര്‍ന്നിരിക്കുകയാണ്.
മരട് നഗരസഭാ അധികൃതരും ജനപ്രതിനിധികളും എന്‍എച്ച്എഐ അധികൃതര്‍ക്കും ജില്ലാ കളക്ടര്‍ക്കും നല്കിയ നിവേദനങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഒന്നിനും ഫലമുണ്ടായില്ലെന്ന് മരട് നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കൂടിയായ അബ്ദുള്‍ മജ്ദീ മാസ്റ്റര്‍ പറയുന്നു. സര്‍വ്വീസ് റോഡുകളുടെ ദുരവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വീണ്ടും ജില്ലാ ഭരണകൂടത്തെയും മറ്റും സമീപിക്കുവാനുള്ള തീരുമാനത്തിലാണ് ജനപ്രതിനിധികളും വ്യാപാരികളും നാട്ടുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: