ചോറ്റാനിക്കര: സാമൂഹ്യ തിന്മകള്ക്കെതിരെയുള്ള പോരാട്ടത്തിന് സ്ത്രീകള്‍ രംഗത്തിറങ്ങണമെന്ന് ശോഭാ സുരേന്ദ്രന് ആവശ്യപ്പെട്ടു.
ചോറ്റാനിക്കര മംഗല്യാ ഓഡിറ്റോറിയത്തില്‍ മഹിളാമോര്‍ച്ച എറണാകുളം ജില്ല പഠനശിബിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്. വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ രാജ്യത്തെ കൊള്ളയടിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. അഴിമതിക്ക് നേതൃത്വം കൊടുക്കുകയും അഴിമതിക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന യുപിഎ ഭരണകൂടം രാജ്യത്തിന് ആപത്താണ്. പ്രത്യയശാസ്ത്രപരമായും സംഘടനാ പരമായും തകര്‍ന്നിരിക്കുന്ന സിപിഎമ്മിന് പ്രശസ്തി നഷ്ടപ്പെട്ടിരിക്കുന്നു. മനുഷ്യമുഖമുള്ളതും സാധാരണ ജനങ്ങള്‍ക്ക് ഗുണകരമായതുമായ വികസന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്കേണ്ടതിന് പകരം ന്യൂനപക്ഷ വോട്ട് ബാങ്കിന്റെ തടവറയിലാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരെന്ന് അവര്‍ കുറ്റപ്പെടുത്തി.
ചടങ്ങില്‍ മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സഹജ ഹരിദാസ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാമള എസ്.പ്രഭു, ജില്ലാ പ്രസിഡന്റ് പി.ജെ.തോമസ്, ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍.മധു, വി.എസ്.സത്യന്, കെ.എസ്.ഉണ്ണികൃഷ്ണന്, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി ഷാലി വിനയന്, ജനറല്‍ സെക്രട്ടറി വിമല രാധാകൃഷ്ണന്, സന്ധ്യ ജയപ്രകാശ്, ഡാലി ദിനേശന്, ബിന്ദു സത്യന്, നിര്‍മ്മല വിജയന്, ബിന്ദു ഗോപി, വാസന്തി പുരുഷോത്തമന്, സരള പൗലോസ്, ലത ഗംഗാധരന്, ലീലാമ്മ ഈപ്പന് എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. വിജയകുമാര്‍, രമ രഘുനന്ദനന് എന്നിവര്‍ പഠനശിബിരത്തില്‍ ക്ലാസുകളെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: