മുംബൈ: രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. 27 പൊതുമേഖല ബാങ്കുകളിലേയും 12 സ്വകാര്യ ബാങ്കുകളിലേയും എട്ട് വിദേശ ബാങ്കുകളിലേയും ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നതെന്ന് ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് സെക്രട്ടറി വിശ്വാസ് ഉട്ടാഗി പറഞ്ഞു. 10 ലക്ഷത്തില്‍ അധികം പേര് പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയിലെമ്പാടുമായി ബിസിനസ്, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ എല്ലാ തന്നെ മുടങ്ങി. വിദേശ വിനിമയ ഇടപാടുകള്‍, കയറ്റുമതി- ഇറക്കുമതി ബില്ലുകള്‍, ചെക്ക് ഇടപാടുകള്‍, ബാങ്ക് ലോക്കര്‍ പ്രവര്‍ത്തനങ്ങള്‍, തുടങ്ങി എല്ലാ ബാങ്കിംഗ് സേവനങ്ങളും മുടങ്ങിയിരിക്കുകയാണ്. പണിമുടക്കിനെ തുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിദേശ നാണ്യ ഇടപാടുകളും തടസ്സപ്പെട്ടു.
ബാങ്കിംഗ് മേഖലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഭേദഗതികളിലും ബാങ്കിംഗ് ജോലികള്‍ പുറംകരാറായി നല്‍കുന്നതിലും പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാര്‍ സമരം നടത്തുന്നത്.
ഇന്ത്യന്‍ ബാങ്കുകളില്‍ വിദേശ പങ്കാളിത്തം 20 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചെറുകിട ബാങ്കുകളെ ഏറ്റെടുക്കുക വഴി ഇന്ത്യയിലെ സാമ്പത്തിക രംഗത്ത് തങ്ങളുടെ സാന്നിധ്യം ശക്തമാക്കുവാനാണ് അന്താരാഷ്ട്ര ബാങ്കുകളുടെ ശ്രമം. ബാങ്കിംഗ് നിയമ ഭേദഗതിയ്ക്ക് പാര്‍ലമെന്റ് അംഗീകാരം നല്കിയാല് സ്വകാര്യ ബാങ്കുകളിലെ ഓഹരി ഉടമകളുടെ വോട്ട് അവകാശ പരിധി 10 ശതമാനത്തില്‍ നിന്നും 26 ശതമാനമായി ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: