ഇസ്ലാമാബാദ്: വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ അഫ്ഗാന് അതിര്‍ത്തിക്ക് സമീപമുണ്ടായ വ്യോമാക്രമണത്തില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടു.ഗോത്രമേഖലയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഭീകരരെ ലക്ഷ്യമാക്കി രണ്ട് ആളില്ലായുദ്ധ വിമാനങ്ങളിനല് നിന്നും നാലു മിസെയിലുകളാണ് ഭീകരര്‍ സഞ്ചരിച്ചിരുന്ന കാറിനു നേരെ പ്രയോഗിച്ചത്. ആക്രമണത്തില്‍ ഭീകരര്‍ സഞ്ചരിച്ചിരുന്ന വാഹനം പൂര്‍ണമായും കത്തിനശിച്ചതായി ദ്യക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച വടക്കന്‍ വസിരിസ്ഥാനില്‍ യു എസ് നടത്തിയ വ്യോമാക്രമണത്തില്‍ താലിബാന് ഭീകരന് ഹസിഫ് ഗുള്ള ബഹദൂര്‍ അടക്കം 20 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഷവാല പ്രദേശും യു എസ് നടത്തിയ രണ്ട് വ്യോമാക്രമണത്തില്‍ പത്ത് പേര് കൊല്ലപ്പെട്ടിരുന്നു. വടക്കന്‍ വസിരിസ്ഥാനില്‍ താലിബാന്,അല്‍ഖ്വയ്ദ ഭീകരര്‍ ആക്രമണങ്ങള്‍ നടത്തുന്നത് പതിവാക്കിയിരിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. വടക്കന്‍ വസിരിസ്ഥാനില്‍ സൈനികര്‍ക്കുനേരെയും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ വ്യക്തമാക്കി.
റംസാന് തുടങ്ങിയതിനുശേഷം അഞ്ച് വ്യോമാക്രമണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.സാധാരണക്കാരുടെ മരണത്തിനിടയാക്കുന്നതിനാല് വ്യോമാക്രമണങ്ങളില്‍ നിന്ന് പിന്മാറണമെന്ന് യു എസിനോട് പാക്കിസ്ഥാന് ആവശ്യപ്പെടുന്നതിനിടയിലാണ് ഇത്തരം ആക്രമണങ്ങള്‍ അവര്‍ത്തിക്കുന്നത്.സംഭവത്തെ പാക്കിസ്ഥാന് അപലപിച്ചു.രാജ്യാന്തര നയങ്ങളുടെ പരസ്യമായ ലംഘനമാണ് വ്യോമാക്രമണങ്ങളെന്ന് പാക്ക് സര്‍ക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: