അങ്കമാലി: പ്രാദേശിക തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങള്‍ പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്കും കാര്‍ഷിക വികസനത്തിനും വലിയൊരു സഹായകരമാണെന്ന് സഹകരണ മന്ത്രി സി. എന്‍. ബാലകൃഷ്ണന് പറഞ്ഞു. തുറവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സുവര്‍ണ്ണജൂബിലി സമാപനവും ജൂബിലി സ്മാരക ഹാള്‍ ശിലാസ്ഥാപനവും വാര്‍ഷിക പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം. തുറവൂരില്‍ ഒരു നീതി സ്റ്റോറും ഒരു കണ്‍സ്യൂമര്‍ സ്റ്റോറും തുടങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി. സഹകരണസംഘങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രാദേശിക കൂട്ടായ്മ അത്യാന്താപേക്ഷിതമാണെന്നും കാര്‍ഷികരംഗത്തെ വളര്‍ച്ചയ്ക്ക് സഹകരണസംഘങ്ങള്‍ രംഗത്ത് ഇറങ്ങണമെന്ന് മന്ത്രി പറഞ്ഞു. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചടങ്ങില്‍ മുന്‍കാല ഭരണകാല സാരഥികളെ ആദരിക്കല്‍, മുതിര്‍ന്ന സഹകാരികളെ ആദരിക്കല്‍, പ്ലസ്ടു, എസ്എസ്എല്‍സി അവാര്‍ഡ് വിതരണം, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണം, മരണാനന്തര സഹായനിധി വിതരണം, മികച്ച കര്‍ഷകനെ ആദരിക്കല്‍, മികച്ച നിക്ഷേപകനെ ആദരിക്കല്‍ എന്നിവ നടന്നു. മുന്‍ ഗതാഗത മന്ത്രി അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ബാംബൂ കോര്പ്പറേഷന് ചെയര്മാന് പി. ജെ. ജോയി, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ടി. പോള്‍, ബിജു പുരുഷോത്തമന്, കെ. കെ. പോളച്ചന്, ജീമോന്‍ കുരിയന്‍, എം. വി. അഗസ്റ്റിന്, ജോസഫ് പാറേക്കാട്ടില്‍, കെ. പി. രാജന്, എ. കെ. മോഹനന്, എം. വി. മോഹനന്, ജോസി ജേക്കബ്, പോളി ജോസഫ്, ജോയ് തളിയന്‍, ജിനീഷ് ഫ്രാന്‍സീസ്, ലാജി ബേബി തുടങ്ങിയവര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: