കോതമംഗലം: നഴ്സുമാരുടെ ജീവന്‍കൊണ്ട് പന്താടുന്ന സര്‍ക്കാര്‍ നയം എത്രയും വേഗം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ആവശ്യപ്പെട്ടു. കോതമംഗലത്ത് സമരം ചെയ്യുന്ന നഴ്സുമാരെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ആശുപത്രി മാനേജ്മെന്റും നഴ്സുമാരുടെ ജീവന്‍കൊണ്ട് കളിക്കുകയാണ്. ആശുപത്രി മാനേജ്മെന്റ് പിടിവാശി അവസാനിപ്പിച്ച് സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ തയ്യാറാകണം. 24 മണിക്കൂറിനുള്ളില്‍ സമരം ഒത്തുതീര്‍പ്പായില്ലെങ്കില്‍ നിരാഹാരസത്യഗ്രഹമുള്പ്പെടെയുള്ള സമരപരിപാടിക്ക് നേതൃത്വം കൊടുക്കുമെന്നും എ.എന്‍.രാധാകൃഷ്ണന് പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ.തോമസ്, അഡ്വ. കെ.ആര്.രാജഗോപാല്‍, പി.വി.സജീവ്, കെ.ആര്.രഞ്ജിത്, പി.കെ.ബാബു, സന്തോഷ് പത്മനാഭന്, എം.എം.രമേശ്, കെ.വി.മധുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: