തിരുവനന്തപുരം: സി.പി.ഐയെ കുറ്റപ്പെടുത്തിയ വൈക്കം വിശ്വനെ ന്യായീകരിച്ച് പിണറായി വിജയന് രംഗത്തെത്തി. സി.പി.എമ്മിന് നേരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കുന്നതിന് എല്‍.ഡി.എഫ് കണ്‍വീനര്‍ എന്ന പദവി തടസമല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു.
സി.പി.എമ്മിന്റെ ഉത്തരവാദപ്പെട്ട നേതാവാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. സിപിഎമ്മിനെ പ്രതിരോധിക്കേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ടെന്നും അതിന് ആരും ചൊടിച്ചിട്ട് കാര്യമില്ലെന്നും പിണറായി പറഞ്ഞു. സി.പി.ഐയ്ക്കെതിരെ രംഗത്ത് വന്ന സാഹചര്യത്തില്‍ വൈക്കം വിശ്വന്രാജിവയ്ക്കണമെന്ന സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം സി.ദി.വാകരന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു പിണറായി.
കണ്‍വീനര്‍ കക്ഷിചേര്ന്നതിനെ സിപിഐ സംസ്ഥാനസെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: