പെരുമ്പാവൂര്‍: എ.കെ.ആന്റണിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പി.സി.ജോര്‍ജ് വിഷയത്തില്‍ ന്യൂ ജനറേഷന് എംഎല്‍എമാര്‍ക്കൊപ്പം നില്‍ക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു. നെല്ലിയാമ്പതി ഭൂമി വിവാദത്തില്‍ ടി.എന്‍.പ്രതാപനോട് കടല്‍മാക്രിയുടെ കാര്യം നോക്കിയാല്‍ മതിയെന്ന് പറഞ്ഞവഹേളിച്ചതിനാണ് ന്യൂ ജനറേഷന് എംഎല്‍എമാര്‍ പി.സി.ജോര്‍ജിനെതിരെ പ്രതിഷേധവുമായി വന്നത്. എന്നാല്‍ ഇത് പറഞ്ഞ് തീര്‍ക്കാന്‍ വന്ന ആന്റണി നീതിയുടെ ഭാഗത്താണെങ്കില്‍ പുതുതലമുറക്കൊപ്പമാണ് നില്‍ക്കേണ്ടതെന്നും സുരേന്ദ്രന് പറഞ്ഞു. ബിജെപി വാഴക്കുളം പഞ്ചായത്ത് കമ്മറ്റി തടിയിട്ടപറമ്പ് കവലയില്‍ സംഘടിപ്പിച്ച കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുരങ്ങ് കളിപ്പിക്കുന്ന സമീപനമാണ് ലീഗിന്റേത്. ന്യൂനപക്ഷ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ഈ സര്‍ക്കാരിനും, കോണ്‍ഗ്രസിനും ഒരിക്കലും സാധിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെയും ടി.പി.ചന്ദ്രശേഖരന്റെയും കൊലപാതകങ്ങള്‍ സിപിഎം സംസ്ഥാന കമ്മറ്റിയുടെ അറിവോടെയാണെന്നും സുരേന്ദ്രന് പറഞ്ഞു. എന്നാല്‍ ഇതെല്ലാം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളില്‍ ഒതുക്കിയത് കോണ്‍ഗ്രസ് സിപിഎം ധാരണയുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
വാഴക്കുളം പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.ടി.മനോജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്, ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ.തോമസ്, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ഇ.എന്‍.വാസുദേവന്‍, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്, ജില്ലാ ഭാരവാഹികളായ ലത ഗംഗാധരന്, എം.രവി, മണ്ഡലം നേതാക്കളായ വി.എന്‍.വിജയന്, മനോജ് മനക്കേക്കര, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാകേഷ്, കര്‍ഷകമോര്‍ച്ച സെക്രട്ടറി ഹരിഹരന്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ അംബിക രാജന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: