പിറവം: അഴിമതിയുടേയും സ്വഭാവദൂഷ്യത്തിന്റേയും പേരില്‍ സര്‍വീസില്‍ നിന്നും പരിച്ച് വിട്ട ആളുകളെ തിരിച്ചെടുക്കുന്നത് സിവില്‍ സപ്ലൈസ് വകുപ്പ് കുത്തഴിഞ്ഞ് മാറിയതിന് ഉദാഹരണമാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു. അനൂപ് ജേക്കബ് മന്ത്രിയായതിന് ശേഷം ഈ ടെന്റര്‍ സംവിധാനം അടക്കമുള്ള പരിഷ്കാരങ്ങള്‍ വേണ്ടാ എന്ന് വകുപ്പ് തീരുമാനിച്ചിരിക്കുകയാണ് സിവില്‍ സപ്ലൈസ് ജി.എം.ആയിരുന്ന അഴിമതിക്കാരനായ എ.ജെ.ജെയിംസിനെ എംഡി ആക്കുവാനുള്ള നീക്കം അഴിമതിയുടെ വിഹിതം വകുപ്പ് മന്ത്രി കൈപ്പറ്റുന്നതിന്റെ ഉദാഹരണമാണ്. സിവില്‍ സപ്ലൈസ് വകുപ്പിലെ അഴിമതിക്ക് വകുപ്പ് മന്ത്രി പച്ചക്കൊടി കാട്ടുകയാണ് എന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു. മുളന്തുരുത്തിയില്‍ നടത്തിയ യുവമോര്‍ച്ച സായാഹ്ന ധര്‍ണഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പി.എച്ച്.ശൈലേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗവും എടക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്ത് മെമ്പറുമായ എം.ആശിഷ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരൂണ്‍ കല്ല്യാത്ത്, ബിജെപി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ.അനിരുദ്ധന്, ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.എ.അജിത്, പി.വി.ദുര്‍ഗാ പ്രസാദ്, കെ.ആര്.രാജശേഖര മേനോന്, ജിജി പേണാട്ടേല്‍, ജസ്റ്റിന് ബി.ഡയസ്, പവിത്രന്, വിനോദ് തോട്ടറ, പ്രനീഷ്, ശ്യാം, ചന്തുഅരയന്കാവ്, മനീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: