മട്ടാഞ്ചേരി: ധര്‍മ്മഗുരുവിന്റെ സന്യാസാശ്രമ സ്വീകാര്യശതാബ്ദി സുദിനം ജന്മദേശത്ത് ആഘോഷമായികൊണ്ടാടി. കാശിമഠം ഗുരുപരമ്പരയിലെ 19-ാ മത് ഗുരുവായ സുകൃതീന്ദ്രതീര്ത്ഥസ്വാമികളുടെ ആശ്രമസ്വീകാര്യശതാബ്ദി ദിനമാണ് ഗോശ്രീപുരത്ത് തിരുമല ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ ആഘോഷമാക്കിയത്. കൊച്ചിയില്‍ ഭൂജാതനായ ശ്രീനിവാസപ്രഭുവാണ് സന്യാസദീക്ഷ സ്വീകരിച്ച് സുകൃതീന്ദ്രതീര്ത്ഥസ്വാമികളായത്. 1912ല്‍ വരദേന്ദ്രതീര്‍ത്ഥ സ്വാമികളില്‍നിന്ന് സന്യാസദീക്ഷ നേടിയ സ്വാമികള്‍ 1949ല്‍ കൊച്ചിയില്‍ വെച്ച് സമാധിയാകുകയും ചെയ്തു. തുടര്‍ന്ന് സ്വാമികളുടെ സമാധിക്ഷേത്രമായ ‘വൃന്ദാവനം’ കൊച്ചി തിരുമല ക്ഷേത്രാങ്കണത്തില്‍ സ്ഥാപിക്കുകയും ചെയ്തു.
ധര്‍മ്മഗുരു ആശ്രമ സ്വീകാര്യ ശതാബ്ദി ആഘോഷത്തില്‍ സമാധിവൃന്ദാവനം ഹൗവാന് ക്ഷേത്രം, ഗോശ്രീ പുരേശ സന്നിധി എന്നിവിടങ്ങളില്‍ വിശേഷാല്‍ അഭിഷേകം, പൂജ എന്നിവനടന്നു. ഉച്ചയ്ക്ക് ഗോശ്രീപുരേശവെങ്കിടാചലപതിദേവനെ സുകൃതീന്ദ്രതീര്‍ത്ഥ സ്വാമി ഛായാചിത്രത്തോടെയുള്ള ഹനൂമാന് വാഹനത്തില്‍ എഴുന്നള്ളിച്ച് വാഹന പൂജയും സമാരാധനയും നടന്നു. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം നടന്ന സംഗീതാര്‍ച്ചനയില്‍ കര്‍ക്കടക കാര്‍ക്കളയിലെ നാഗരാജകിണിയും മംഗലാപുരത്തെ നമ്രതാകിണിയും കീര്‍ത്തനാലാപനം നടത്തി. രാത്രി വെള്ളിശേവാഹന പൂജയും പ്രസാദ വിതരണവും നടന്നു. ആശ്രമ സ്വീകാര്യ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടന്ന അഖണ്ഡഭജന, വിജ്ഞാനോത്സവ സമ്മാനദാനം എന്നിവയ്ക്ക് ശ്രീവെങ്കടേശാസേവസമിതി, സേവനം സംഘടനകള്‍ നേതൃത്വം നല്കി. ദേവസ്വം പ്രസിഡന്റ് കപില്‍ ആര്.പ്പൈ., ഭരണാധികാരിമാരായ വെങ്കടേശ്വരപ്പൈ, ഹരിപ്പൈ എന്‍.ബാബറാവു, എസ്.ദേവാനന്ദ കമ്മത്ത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: