Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മോഷണം കലാപരമായി

Janmabhumi Online by Janmabhumi Online
Aug 4, 2012, 04:41 pm IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

മോഷണം കലയാണെന്നൊരു ചൊല്ല്‌ പരക്കെ കേള്‍ക്കുന്നതാണ്‌. മോഷ്ടിക്കുന്നെങ്കില്‍ കലാപരമായി മോഷ്ടിക്കണമെന്ന്‌ പറയും. ആരാലും പിടിക്കപ്പെടാതെ, ആരാരും അറിയാതെയാകണം അത്‌. മോഷണം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ അതാണ്‌. ഏതെങ്കിലുമൊരു വസ്തു അതിന്റെ ഉടമസ്ഥന്‍ അറിയാതെയും അനുവാദമില്ലാതെയും കൈക്കലാക്കുന്നതിനെയാണ്‌ മോഷണം എന്നു പറയുന്നത്‌. മോഷണത്തെ വലിയ തെറ്റായാണ്‌ നമ്മുടെ സമൂഹം പരിഗണിക്കുന്നത്‌. മോഷ്ടാവ്‌ സമൂഹത്തിന്റെ വലിയ അവമതി ഏറ്റുവാങ്ങേണ്ടി വരുന്നു. എന്നാല്‍ വളരെ പരസ്യമായി മോഷ്ടിക്കുകയും സമൂഹത്തില്‍ വലിയ അന്തസ്സോടെ ജീവിക്കുകയും ചെയ്യുന്ന ഒരു വിഭാഗമുണ്ട്‌. സിനിമാക്കാര്‍. മലയാള ചലച്ചിത്രലോകത്ത്‌ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന വാക്ക്‌ ഇപ്പോള്‍ ‘മോഷണ’മെന്നതാണ്‌. കഥാമോഷണം! ആശയ മോഷണം! മറ്റൊരു സിനിമ അപ്പാടെ മോഷ്ടിക്കല്‍!….

മലയാള സിനിമയിലെ പ്രതിസന്ധിയുടെ കാരണമന്വേഷിച്ചുനടന്നവരൊക്കെ ചെന്നെത്തിയത്‌ മികച്ച കഥകളും പരീക്ഷണങ്ങളും മലയാള സിനിമയില്‍ ഉണ്ടാകുന്നില്ലെന്നതാണ്‌. നല്ല തിരക്കഥകളുടെ അഭാവം സിനിമയുടെ വിജയത്തെ ബാധിക്കുന്നതായും തിരിച്ചറിഞ്ഞു. സ്ഥിരമായി മോശം സിനിമകള്‍ പുറത്തിറങ്ങിയപ്പോള്‍ പ്രേക്ഷകര്‍ തീയറ്ററുകളില്‍ നിന്നകന്നു. മലയാളസിനിമാമേഖലയില്‍ വളരെ ഗൗരവമായി ചര്‍ച്ച ചെയ്യുന്ന വിഷയമായിമാറി തിരക്കഥാദാരിദ്ര്യം. നല്ല തിരക്കഥകളില്ലാത്തതാണു നമ്മുടെ സിനിമകളുടെ അപചയത്തിനു കാരണമെന്നുള്ള കണ്ടെത്തല്‍ വസ്തുതാപരമായിരുന്നു. മുമ്പ്‌ സേതുമാധവന്റെയും എംടിയുടെയും പദ്മരാജന്റെയും ഭരതന്റെയുമൊക്കെ സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിച്ചത്‌ അവരുടെ സൃഷ്ടികള്‍ ജീവിതത്തോട്‌ ചേര്‍ന്നു നില്‍ക്കുന്ന, ജീവിത ഗന്ധിയായ കഥകളാല്‍ സമ്പന്നമായിരുന്നു എന്നതിനാലാണ്‌. അവരുടെ കാലത്തിനു ശേഷവും നല്ല സംവിധായകരും തിരക്കഥാകൃത്തുക്കളുമുണ്ടായി. അവരെല്ലാം മെച്ചപ്പെട്ട സിനിമകളുടെ പേരില്‍ പ്രേക്ഷക മനസ്സില്‍ ഇടം നേടുകയും ചെയ്തു.

മലയാള സിനിമ പ്രതിസന്ധിയിലായപ്പോള്‍ പുതിയ കഥകള്‍ക്കും ആശയങ്ങള്‍ക്കും പിന്നാലെയുള്ള പാച്ചിലിലായിരുന്നു നിര്‍മ്മാതാക്കളും ചുരുക്കം ചില സംവിധായകരും. പഴയ ശൈലിയില്‍ നിന്നും വിട്ടുമാറാന്‍ കഴിയാത്തവര്‍ക്ക്‌ കളംവിട്ടു പോകേണ്ടിയും വന്നു. നല്ല സിനിമകളുണ്ടാക്കാനുള്ള ശ്രമങ്ങളെ പ്രേക്ഷകര്‍ രണ്ടുകയ്യും നീട്ടിയാണ്‌ സ്വീകരിച്ചത്‌. നല്ല കുറെ സിനിമകള്‍ ഉണ്ടാകുകയും ചെയ്തു.

പ്രേക്ഷകര്‍ നല്ല സിനിമകളായി സ്വീകരിച്ചവയൊക്കെ മോഷണങ്ങളായിരുന്നുവെന്നാണ്‌ ഇപ്പോള്‍ പുറത്തു വരുന്നത്‌. സ്വന്തം സൃഷ്ടിയായി അവതരിപ്പിക്കുകയും കയ്യടിവാങ്ങുകയും ചെയ്ത ചലച്ചിത്രങ്ങള്‍ മറ്റു രാജ്യങ്ങളില്‍, അവരുടെ ഭാഷകളിലുണ്ടായ മികച്ച കലാസൃഷ്ടികളായിരുന്നു. അത്‌ അതുപോലെ പകര്‍ത്തി വച്ചവരും അതില്‍ നിന്ന്‌ ആശയം ഉള്‍ക്കൊണ്ടവരുമൊക്കെയുണ്ട്‌. എന്നാല്‍ അതിന്റെ സ്രഷ്ടാക്കളായവരോട്‌ ഒട്ടും നീതി പുലര്‍ത്താതെയാണ്‌ പലരും മോഷണം നടത്തിയത്‌.

ബ്ലസ്സി സംവിധാനം ചെയ്ത ‘പ്രണയം’ എന്ന ചിത്രത്തിന്‌ നല്ല സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചപ്പോഴാണ്‌ ‘മോഷണ വിവാദം’ മലയാള സിനിമാരംഗത്ത്‌ സജീവമായത്‌. മലയാള സിനിമ കഥാദാരിദ്ര്യത്തിന്റെ കടുത്ത വേനലില്‍പ്പെട്ട്‌ തൊണ്ട വരണ്ടുകിടന്നപ്പോഴാണ്‌ പദ്മരാജന്റെ ശിഷ്യനായ ബ്ലസ്സി നല്ല സിനിമകളുടെ തെളിനീരുമായി ചലച്ചിത്രലോകത്ത്‌ സജീവമായത്‌. പ്രേക്ഷകന്‌ ലഭിച്ച വലിയ അനുഗ്രഹവും ആശ്വാസവുമായിരുന്നു ബ്ലസ്സിയുടെ ചിത്രങ്ങള്‍. ബ്ലസ്സിയുടെ സിനിമകളൊക്കെ മോഷണമായിരുന്നെന്നാണ്‌ ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള വിവാദം. കാഴ്ചയും കല്‍ക്കട്ടാ ന്യൂസും ഭ്രമരവും പ്രണയവുമെല്ലാം മോഷണപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്‌. ഓസ്ട്രേലിയയിലെയും ഈജിപ്തിലെയും സിനിമകളാണത്രെ ബ്ലസ്സിയുടെ നല്ല സിനിമയ്‌ക്കു കാരണമാകുന്നത്‌.

കേരളത്തിലും ഗോവയിലും നടക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്രമേളകളില്‍ ധാരാളം വിദേശ ഭാഷകളില്‍ നിന്നുള്ള ചലച്ചിത്രങ്ങള്‍ എത്താറുണ്ട്‌. അതൊന്നും കേരളത്തിലെ സാമാന്യ ജനത്തിന്‌ കാണാനുള്ള അവസരങ്ങളില്ല. വിദേശ സിനിമകളുടെ ആരാധകരും കാഴ്ചക്കാരുമായ വലിയ പ്രേക്ഷകസമൂഹവവും കേരളത്തിലില്ല. അതിനാല്‍ അത്തരം സിനിമകളില്‍ നിന്ന്‌ മോഷ്ടിക്കുന്നവര്‍ക്ക്‌ അതു പുറത്തിറിയാതെ പിടിച്ചു നില്‍ക്കാന്‍ കഴിയും.

രണ്ടു തരത്തില്‍ മോഷണം നടത്തുന്നവര്‍ മലയാള സിനിമയിലുണ്ട്‌. വിദേശ സിനിമകളില്‍ നിന്ന്‌ ആശയം ഉള്‍ക്കൊള്ളുന്നവരും സിനിമ അതേപോലെ പകര്‍ത്തിവയ്‌ക്കുന്നവരുമുണ്ട്‌. ഹാരിസണ്‍ഫോര്‍ഡിന്റെ പ്രശസ്തമായ സിനിമ ‘ഫ്യുജിറ്റീവ്‌’ കേരളത്തിലെ തീയറ്ററുകളിലെത്തിയ ഹോളിവുഡ്‌ ചലച്ചിത്രമാണ്‌. അത്‌ അപ്പാടെ പകര്‍ത്തിവയ്‌ക്കുമ്പോള്‍ ‘നിര്‍ണ്ണയം’ എന്ന സിനിമയുടെ സംവിധായകനായ തമ്പികണ്ണന്താനത്തിന്‌ ഒട്ടും ഉളുപ്പു തോന്നിയില്ല. ഫ്യുജിറ്റീവില്‍ നിന്ന്‌ സീനുകളപ്പാടെ പകര്‍ത്തിയാണ്‌ തമ്പികണ്ണന്താനം തന്റെ സംവിധാന മികവ്‌ പുറത്താക്കിയത്‌. മോഹന്‍ലാല്‍ നായകനായ നിര്‍ണ്ണയത്തിന്റെ കഥയെഴുതിയത്‌ സംഗീത്‌ ശിവനും തിരക്കഥ സൃഷ്ടിച്ചത്‌ ചെറിയാന്‍ കല്‍പകവാടിയും. മോഷണത്തിന്റെ തലങ്ങള്‍ എത്ര കലാപരമാണ്‌?.

ബ്ലസ്സിയുടെ ഭ്രമരം ‘ബട്ടര്‍ഫ്ലൈ ഓണ്‍ എ വീല്‍’ എന്ന ഹോളിവുഡ്‌ സിനിമയുടെ മോഷണമാണെന്ന വാര്‍ത്ത ഈയിടെ പുറത്തു വന്നു. തിയേറ്ററുകളില്‍ റിലീസ്‌ ചെയ്യാതെ നേരിട്ട്‌ ടിവി യിലും ഡിവിഡിയിലും 2007ല്‍ റിലീസ്‌ ചെയ്ത ചിത്രമാണ്‌ ‘ബട്ടര്‍ഫ്ലൈ ഓണ്‍ എ വീല്‍’. പഴയ ജയിംസ്‌ ബോണ്ട്‌ നടനായ പിയേര്‍സ്‌ ബ്രോസ്നന്‍ നായകനായി അഭിനയിച്ച ചിത്രം. ഒരു സാധാരണ തട്ടിക്കൊണ്ടുപോകലില്‍ തുടങ്ങുന്ന ഈ സിനിമയുടെ ക്ലിമാക്സിലെ ട്വിസ്റ്റാണ്‌ വ്യത്യസ്തമാക്കുന്നത്‌. മറ്റൊരാള്‍ കാരണം താന്‍ അനുഭവിച്ച വേദനകള്‍ അല്‍പനേരമെങ്കിലും അയാളെക്കൊണ്ട്‌ അനുഭവിപ്പിക്കാന്‍ ഒരാള്‍ ശ്രമിക്കുന്നതാണ്‌ ഇതിന്റെ കഥ.
ബ്ലസ്സിയുടെ പുതിയ ചിത്രമായ ‘പ്രണയ’ത്തിനും പറയാനുള്ളത്‌ മോഷണത്തിന്റെ മറ്റൊരു കഥയാണ്‌. പോള്‍ കോക്സ്‌ സംവിധാനം ചെയ്ത ഓസ്ട്രേലിയന്‍ ചലച്ചിത്രമായ ‘ഇന്നസെന്റ്സി’ന്റെ തനിപ്പകര്‍പ്പാണത്രെ ‘പ്രണയം.’ വിദേശ സിനിമ മോഷ്ടിച്ച ബ്ലസ്സിക്ക്‌ നല്ല സംവിധായകനുള്ള പുരസ്കാരം നല്‍കരുതെന്ന ചിലരുടെ വാദമാണ്‌ ഇപ്പോള്‍ ചലച്ചിത്ര രംഗത്തെ മോഷണത്തെക്കുറിച്ചുള്ള ചര്‍ച്ചകളെ സജീവമാക്കിയത്‌.

വിദേശ സിനിമകള്‍ ഇപ്പാടെ മോഷ്ടിച്ച്‌ മലയാള സിനിമാ പ്രേക്ഷകരെ കാലങ്ങളായി കബളിപ്പിക്കുന്ന നിരവധി പ്രശസ്ത സംവിധായകര്‍ മലയാളത്തിലുണ്ട്‌. ഇവരില്‍ പ്രധാനിയാണ്‌ ബോളിവുഡില്‍ വെന്നിക്കൊടി നാട്ടിയ പ്രിയദര്‍ശന്‍. എന്നാല്‍ തന്റെ സിനിമകളെല്ലാം മോഷണമാണെന്ന്‌ തുറന്നു പറയാന്‍ അദ്ദേഹം തയ്യാറായിരിക്കുന്നു. മലയാളി ഉള്ളുതുറന്നുകാണുകയും തീയറ്ററിലിരുന്നു കയ്യടിക്കുകയും പൊട്ടിച്ചിരിക്കുകയുമൊക്കെചെയ്ത പ്രശസ്തമായ പ്രിയദര്‍ശന്‍ ചിത്രങ്ങളെല്ലാം ഏതൊക്കയോ വിദേശ ഭാഷകളില്‍ സര്‍ഗ്ഗാത്മാകതയുള്ളവര്‍ തലപുകച്ചാലോചിച്ച്‌ രൂപം നല്‍കിയ കലാസൃഷ്ടികളായിരുന്നു. അതപ്പാടെ കോപ്പിയടിച്ച്‌ പ്രിയദര്‍ശന്‍ മികച്ച സംവിധായകനായി.

വിദേശ ചലച്ചിത്രങ്ങളില്‍ സ്വന്തം പേരെഴുതി മലയാളത്തിലെത്തിക്കുന്നതില്‍ മികവുപുലര്‍ത്തുന്ന മറ്റൊരുചലച്ചിത്രകാരനാണ്‌ അമല്‍നീരദ്‌. അദ്ദേഹം സംവിധാനം ചെയ്ത്‌ ‘വെള്ളിത്തിരയുടെ അദ്ഭുത’മാക്കിയ അന്‍വര്‍, ബിഗ്‌ ബി, ബാച്ചിലര്‍പാര്‍ട്ടി എന്നീ ചിത്രങ്ങള്‍ വിദേശ സിനിമകളില്‍ നിന്ന്‌ അപ്പാടെ മോഷ്ടിച്ചതാണെന്നതും ഇപ്പോള്‍ പുറത്തായ വൃത്താന്തമാണ്‌. ബിഗ്‌ ബി എന്ന ചിത്രത്തിലൂടെയാണ്‌ അമല്‍ നീരദ്‌ എന്ന സംവിധായകന്‍ തന്റെ അരങ്ങേറ്റം കുറിക്കുന്നത്‌. ചിത്രം ബോക്സോഫീസില്‍ അദ്ഭുതങ്ങളൊന്നും സൃഷ്ടിച്ചില്ലെങ്കിലും ചിത്രത്തിലെ രംഗങ്ങള്‍ കണ്ട പ്രേക്ഷകര്‍ അന്തംവിട്ടു. ഒരു ഹോളിവുഡ്‌ സിനിമയെ ഓര്‍മപ്പെടുത്തുന്നവിധമായിരുന്നു ചിത്രത്തിലെ ഷോട്ടുകള്‍. മലയാള സിനിമയില്‍ ഇത്തരമൊരു ശൈലി നമ്മള്‍ അതിന്‌ മുന്‍പ്‌ കണ്ടിട്ടില്ല. എന്നാല്‍ സ്റ്റെല്‍ മാത്രമല്ല, കഥയും ഓരോ ഷോട്ടും ഹോളിവുഡില്‍ നിന്നാണെന്ന്‌ പിന്നെയാണ്‌ അറിഞ്ഞത്‌. ഹോളിവുഡിലെ ഫോര്‍ ബ്രദേഴ്സ്‌, ബിഗ്‌ ബി ആയി. ദി ട്രെയിറ്റര്‍ എന്ന ഹോളിവുഡ്‌ ചലച്ചിത്രം അന്‍വര്‍ എന്ന പേരില്‍ മലയാളത്തിലെത്തി. ദി എക്സെയില്‍ഡ്‌ എന്ന ചൈനീസ്‌ സിനിമയാണ്‌ ബാച്ചിലര്‍ പാര്‍ട്ടി എന്ന പേരില്‍ അമല്‍ മലയാളത്തില്‍ കൊണ്ടുവന്നത്‌.

നല്ല കഥകള്‍ മലയാളത്തിന്റെ മനസ്സിലിരുന്നുകൊണ്ട്‌ സൃഷ്ടിക്കാന്‍ നമ്മുടെ സിനിമാക്കാര്‍ക്ക്‌ കഴിയാത്തതെന്താണ്‌? വളരെ ഗൗരവകരമായ ചര്‍ച്ചയ്‌ക്ക്‌ ഈ വിഷയം വിധേയമാക്കേണ്ട കാലമാണിപ്പോള്‍. വിദേശ സിനിമകള്‍ അപ്പാടെ കോപ്പിയടിച്ച്‌ മികച്ച സംവിധായകനും തിരക്കഥാകൃത്തുമൊക്കെയാകുന്നത്‌ നല്ല പ്രവണതയല്ല. മലയാളത്തിലെ ചലച്ചിത്രകാരന്മാരെല്ലാം ദന്തഗോപുര വാസികളായതാണ്‌ പ്രധാന കാരണം. ജനങ്ങളുടെ മനസ്സിലേക്കിറങ്ങി അവരുടെ ജീവിതത്തെ തൊട്ടറിയാനുള്ള ശ്രമം അവര്‍ നടത്തുന്നില്ല. എംടിയും പദ്മരാജനും ഭരതനും ടി.ദാമോദരനും ശ്രീനിവാസനുമുള്‍പ്പെടുന്ന നമ്മുടെ സിനിമാക്കാര്‍ പ്രേക്ഷകരുടെ ഇഷ്ടക്കാരായി മാറാന്‍ കാരണം ജീവിതത്തോട്‌ ചേര്‍ന്നു നില്‍ക്കുന്ന കഥകളാണ്‌ അവര്‍ അവതരിപ്പിച്ചതെന്നതിനാലാണ്‌. ഹോട്ടല്‍മുറിയിലെ തണുപ്പിലിരുന്ന്‌ വിദേശ സിനിമകളുടെ സിഡിയില്‍ നിന്ന്‌ സിനിമ പകര്‍ത്തുന്നവര്‍ക്ക്‌ ജീവിതത്തെ അറിയാന്‍ കഴിയില്ല.

മലയാള സിനിമയുടെ പുതിയ പ്രതിസന്ധിയും ഗുരുതരസ്ഥിതിയുമിതാണ്‌. പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടുമെന്നാണ്‌ ചൊല്ല്‌. മോഷണം എത്രകലാപരമായി നടത്തിയാലും അത്‌ അന്തസ്സില്ലാത്ത പണിയാണ്‌. അധികനാള്‍ അത്തരം തട്ടിപ്പുകളുമായി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. മലയാള സിനിമയിലെ പരീക്ഷണങ്ങളെ വളരെ ഹൃദയപൂര്‍വ്വമാണ്‌ പ്രേക്ഷകര്‍ വരവേറ്റത്‌. അവര്‍ വഞ്ചിക്കപ്പെടുകയാണെന്ന തിരിച്ചറിവ്‌ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കും. സിനിമാ തീയറ്ററുകളുടെ ഏഴയലത്തേക്ക്‌ പ്രേക്ഷകന്‍ എത്താത്ത അവസ്ഥയുണ്ടാകും.

ആര്‍.പ്രദീപ്‌

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തുർക്കിക്ക് തിരിച്ചടി ; സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനെതിരെ സെലിബി കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി

ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള സംഭാവനകൾ ഡിജിറ്റലായി നൽകാവുന്ന പുതിയ സൗകര്യത്തിന്റെ ഉടമ്പടിപത്രം ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് സൗത്ത് ഹെഡ് കവിത കെ നായർ ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്ററായ കെ പി വിനയന് കൈമാറുന്നു. ദേവസ്വം ചീഫ് ഫിനാൻസ് ആൻഡ് അക്കൗണ്ട് ഓഫീസർ സജിത്ത് കെ പി, എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റാഫ് അപർണ, ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് കേരളാ ഹെഡ് അനീസ് അഹമ്മദ്, ബാങ്കിന്റെ ഗുരുവായൂർ ശാഖാ മാനേജർ അഭിലാഷ് എം ജെ, ദീപക് ഡെന്നി എന്നിവർ സമീപം
Kerala

ലോകത്തെവിടെ നിന്നും ഗുരുവായൂർ ക്ഷേത്രത്തിൽ ഡിജിറ്റലായി സംഭാവന നൽകാം; പുതിയ സൗകര്യം ഒരുക്കി ഫെഡറൽ ബാങ്ക്

India

ശതാബ്ദി വർഷത്തിൽ മഹാ ജനസമ്പർക്ക പരിപാടിക്ക് ആർഎസ്എസ് ആസൂത്രണം

Kerala

കേരളത്തിലുള്ളത് രാജ്യവിരുദ്ധർക്ക് സംരക്ഷണം നൽകുന്ന സർക്കാർ; ജ്യോതി മൽഹോത്രയെ ക്ഷണിച്ചതിന് മുഹമ്മദ് റിയാസ് വിശദീകരിക്കണം: പ്രകാശ് ജാവദേക്കർ

Kerala

ബിജെപിയുടെ നേതൃത്വത്തിൽ നാടാകെ പ്രതിഷേധം; കോർപ്പറേറ്റുകൾക്ക് വേണ്ടി സർക്കാർ വിടുപണി ചെയ്യുന്നു: കെ. സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കാൻ ദൽഹിയിൽ മഹാപഞ്ചായത്ത് ചേരുന്നു

കേരളത്തിൽ നാളെ സ്വകാര്യ ബസ് സമരം; ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയം, 22 മുതൽ അനിശ്ചിതകാല പണിമുടക്ക്

ഇതിലും ഭേദം മരിക്കുന്നതാണ്’; ധ്യാനിന്റെ അഹങ്കാരം തീര്‍ത്ത ശ്രീനിവാസന്റെ മറുപടി

പൈതൃക സമ്പത്തായ കഥകളിക്കോപ്പുകൾ

ഈ കിരീടത്തിന് നൂറ്റാണ്ടുപഴക്കം, കഥകളിയിലെ ആ വിപ്ലവത്തിനുമുണ്ട് അത്രത്തോളം, കലാകേരളത്തിന്റെ സ്വത്ത്…

ഫീനിക്സ് കണ്ട ശേഷം സൂര്യ സേതുപതിയെയും അനൽ അരശിനെയും നേരിട്ട് അഭിനന്ദിച്ച് ദളപതി വിജയ്

ശ്രീ ഗോകുലം മൂവീസ് – എസ് ജെ സൂര്യ ചിത്രം ‘കില്ലർ’; സംഗീതം എ ആർ റഹ്മാൻ

രൺവീർ സിങ് – ആദിത്യ ധർ ചിത്രം “ധുരന്ദർ” ഫസ്റ്റ് ലുക്ക് പുറത്ത്; റിലീസ് 2025 ഡിസംബർ 5 ന്

ഓണം മൂഡ്; “സാഹസം” ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

ഗിരീഷ് എ.ഡി ചിത്രത്തിൽ നിവിൻ പോളി നായകൻ;ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന മെഗാ-കൂട്ടുകെട്ട്

നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2″ൽ ഹർഷാലി മൽഹോത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies