കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഹെഡ് ആന്റ് നെക്ക് വിഭാഗത്തില്‍ അമൃത ഡിസ്ഫാഗിയ ക്ലിനിക്ക് (സ്വാളോയിങ്ങ് ക്ലിനിക്ക്) ആറിന് പ്രവര്‍ത്തനമാരംഭിക്കും. ഈ വിഭാഗം എല്ലാ ദിവസവും രാവിലെ 10.00 മണി മുതല്‍ വൈകീട്ട് 5.00 മണിവരെ തുറന്നു പ്രവര്‍ത്തിക്കും.
നാഡിവ്യൂഹരോഗങ്ങള്, കഴുത്തിലും തൊണ്ടയിലും വരുന്ന അര്‍ബുദം, മസ്തിഷ്ക്കാഘാതം, മോട്ടിലിറ്റി ഡിസോര്ഡറുകള് ആഹാരം കഴിക്കുന്ന പ്രക്രിയയെ തകരാറിലാക്കുന്നു. മേല്പറഞ്ഞ അസുഖങ്ങള്‍ ചികിത്സിച്ചു മാറ്റിയാല്‍ തന്നെ പലപ്പോഴും രോഗികള്‍ക്ക് ആഹാരത്തിനായി മൂക്കില്‍ കൂടി ഇടുന്ന കുഴലിനേയോ ആമാശയത്തില്കൂടി ഇടുന്ന കുഴലിനേയോ ആശ്രയിക്കേണ്ടിവരുന്നു. ഇത്തരം രോഗികള്‍ക്ക് സാധാരണഗതിയില്‍ ആഹാരം കഴിക്കുവാനുള്ള കഴിവ് പുനഃസ്ഥാപിക്കുവാനുള്ള ചികിത്സാരീതിയാണ് സ്വാളോയിങ്ങ് തെറാപ്പി.
ഇത്തരം രോഗികളെ വിശദമായി പരിശോധിക്കുവാന്‍ വീഡിയോ ഫ്ലുറോസ്കോപ്പി, എന്‍ഡോസ്കോപ്പി, മാനോമെട്രി തുടങ്ങിയ പരിശോധനകളും അമൃതയില്‍ ലഭ്യമായിരിക്കും. സ്വാലോയിങ്ങ് തെറാപ്പിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഹെഡ് ആന്റ് നെക്ക് സര്ജന്, ഡയേറ്റെഷ്യന്‍, ഓട്ടോറിങ്കോളജിസ്റ്റ് എന്നീ വിഭാഗങ്ങളുടെ സമഗ്ര പരിചരണവും ഇവിടെ ലഭിക്കുന്നു. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എല്ലാവിധ ആധുനിക സംവിധാനങ്ങളോടുകൂടി പ്രവര്‍ത്തിക്കുന്ന സ്വാലോയിങ്ങ് തെറാപ്പി ക്ലിനിക്ക് ഇന്ത്യയില്‍ തന്നെ ആദ്യത്തേതാണ്. സ്വാലോയിങ്ങ് ക്ലിനിക്കില്‍ അപ്പോയിന്മെന്റ് എടുക്കുന്നതിനു അപ്പോയിന്മെന്റ് ഹെല്‍പ്പ് ഡെസ്ക്ക് വിഭാഗത്തിലെ 0484 4002100 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: