പ്രാണികളില്‍ ശ്രേഷ്ഠന്മാര് മനുഷ്യര്‍. മനുഷ്യര്‍ക്കാണല്ലോ ഉന്നതസംസ്കാരബോധവും ഇഷ്ടാനിഷ്ടപ്രാപ്തി പരിഹാരങ്ങള്‍ക്കുള്ള ഉപായങ്ങളെ ആരാഞ്ഞ റിവാനും അനുഷ്ഠിക്കാനുമുള്ള കഴിവും ആഗ്രഹവും ഉള്ളത്. ശാസ്ത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാം മനുഷ്യനാണ് ശാസ്ത്രത്തിനധികാരിയെന്ന്. ലൗകികമോ വൈദികമോ ആയ സകലശാസ്ത്രങ്ങളും യോഗവും ജ്ഞാനവും ഭക്തിയുമെല്ലാം മനുഷ്യനെത്തന്നെ ലക്ഷ്യമാക്കുന്നു. പ്രവൃത്തിയിലും നിവൃത്തിയിലും മനുഷ്യന് ഉത്തരവാദിത്വബോധമുണ്ട്. മനുഷ്യന്റെ കഴിവ് ഭഗവാന്റെ കഴിവില്‍ നിന്നും കൂടിയതല്ല എങ്കിലും കുറഞ്ഞതുമല്ല. ത്രികാലജ്ഞാനികളായ മഹര്‍ഷിമാരുടെ ദര്‍ശനങ്ങള്‍ അതിന് തെളിവാകുന്നു. എത്രയോ സിദ്ധതാപസകുലപതികളായ മഹര്‍ഷിമാര്‍ ന്യസ്തദണ്ഡന്മാരായ പരമഹംസപരിവ്രാജകന്മാര് പരമഭക്തിരസത്തില് മൂര്ത്തീഭവിച്ചതായ മഹാഭക്തന്മാര്‍ മഹായോഗികള്‍ നിഷ്കാമികളായ കര്‍മയോഗികള്‍ ചക്രവര്‍ത്തികള്‍ മഹാരഥികള്‍ കുലപതികള്‍ മഹാകവികള്‍ പ്രവാചകന്മാര് ഗായകന്മാര് ലോകകന്മാര് നയജ്ഞന്മാര്‍ യാജ്ഞികന്മാര്‍ ഇവരെല്ലാം മാനകല്പ്പവൃക്ഷത്തിന്റെ മധുരക്കനികള്തന്നെ. ശാസ്ത്രം മനുഷ്യരെ ലക്ഷീകരിക്കുന്നു- നരനെ നാരായണനായി മാറ്റാന്‍.
മനുഷ്യര്‍ സുഖപ്രാപ്തിക്കും ദുഃഖനിവൃത്തിക്കുമുള്ള ഉപായങ്ങളെ ആരാഞ്ഞറിഞ്ഞ് ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുക. ഇല്ലാതിരുന്ന സുഖം തേടാന്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നു.അവര്‍ നേടുന്നു. മറ്റുചിലര്‍ ഉണ്ടായദുഃഖം ഇല്ലാതാക്കാന്‍ പ്രയത്നിക്കുന്നു. അവരും ദുഃഖനിവൃത്തി നേടുന്നു.പ്രയത്നസാധ്യാല്ലാത്തതായ വേറൊരുതരം സുഖപ്രാപ്തിയും ദുഃഖപരിഹാരവും കാണാന്‍ കഴിയുന്നുണ്ട്. ഒരാള്‍ കഴുത്തിലുള്ള മാലയേയോ മറ്റോ വെളിയില്‍ അന്വേഷിക്കുകന്നതായും മറ്റൊരാളോട് ചോദിക്കുന്നതായും കാണാറുണ്ട്. ഈ പ്രവര്‍ത്തി ക്കുകാരണം ആ വിഷയത്തിലുള്ള അ ജ്ഞാനം അഥ വാ വിസ്മൃതി മാറി. വസ്തു സ്വയം സിദ്ധമായിരുന്നതുതന്നെ സിദ്ധിക്കുന്നു. അ ജ്ഞാനം മാറിയപ്പോള്‍ മുമ്പുണ്ടായിരുന്നതുതന്നെ വീണ്ടും ലഭിച്ചതുപോലെയായി. അ ങ്ങനെയല്ലാതെ അവിടെ തട്ടാനും സ്വര്‍ണവും പ്രവൃത്തിയും ഒന്നും ആവശ്യമില്ല. കൈയ്യിലുള്ളതിനെതന്നെ വെളിയില്‍ അന്വേഷിക്കുന്നതിനുള്ള കാരണം സ്വന്തം അജ്ഞാനം അഥവാ വിസ്മൃതിതന്നെ എന്നത് ഇതില്‍ നിന്നും മനസ്സിലാക്കാം.
സ്വാമിവിമലാനന്ദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: