ചെങ്ങന്നൂര്‍: എബിവിപി നഗര്‍സമിതി പ്രസിഡന്റ് വിശാലിനെ കുത്തികൊലപ്പെടുത്തിയ കേസിലെ 6-ാം പ്രതി അറസ്റ്റില്‍. പന്തളം മങ്ങാരം ഹസീന മന്‍സില്‍ ആസിഫ് മുഹമ്മദി (19)നെയാണ് കഴിഞ്ഞ ദിവസം കുമ്പഴയില്‍ നിന്നും ചെങ്ങന്നൂര്‍ സിഐ ആര്.ജോസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ചെങ്ങന്നൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ആസിഫ് മുഹമ്മദ് സജീവ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും സംഭവത്തില്‍ ഇയാള്‍ക്കു നേരിട്ടു ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു.
വിശാലിന്റെ ചിതാഭസ്മം 31ന് പ്രയാഗയില്‍ ത്രിവേണി സംഗമത്തില്‍ നിമജ്ജനം ചെയ്യും. ഇന്നു വൈകിട്ട് വിശാലിന്റെ ചിതാഭസ്മവുമായി അച്ഛന് വേണുഗോപാല്‍, അമ്മ സതി, സഹോദരന് വിപിനും ബന്ധുക്കള്‍ക്കൊപ്പം പ്രയാഗയിലേക്ക് യാത്രതിരിക്കും. കഴിഞ്ഞദിവസം വിശാലിന്റെ അച്ഛനും അമ്മയും സഹോദരനും ആറന്മുള ശബരി ബാലാശ്രമത്തിലെത്തി അന്നദാനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: