മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ പതിനാറ് അനധികൃത അറവുശാലകള്‍ അടച്ച് പൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മൃഗസംരക്ഷണ സംഘടനയായ ദയ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ജഡ്ജി ആന്റണി ഡോമനികിന്റെ ഉത്തരവ്.
2009ല്‍ പായിപ്ര ഗ്രാമപഞ്ചായത്തിലെ അനധികൃത മാംസവ്യാപാരശാലകള്ക്കും കശാപ്പുകേന്ദ്രങ്ങള്ക്കുമെതിരെ ദയ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഇത്തരം സ്ഥാപനങ്ങള്‍ അടച്ച് പൂട്ടണമെന്നും വേണ്ടത്ര ആധുനിക സൗകര്യങ്ങളും ശുചിത്വവും ഉറപ്പുവരുത്തി മാത്രമെ തുടര്‍ന്ന് ലൈസന്‍സുകള്‍ അനുവദിക്കാവൂ എന്നും ഹൈക്കോടതി ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് വില്‍പ്പനക്കാരുടെ നേതൃത്വത്തില്‍ അറവുശാല നിര്‍മ്മിക്കുവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അറവുശാലകള്‍ക്കുള്ള പഞ്ചായത്ത് മാനദണ്ഡങ്ങളും, പരിസ്ഥിതി മലിനീകരണ ബോര്‍ഡിന്റെ നിര്‍ദ്ദേശവും അനുസരിച്ച് അറവുശാലകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കോടതി അനുമതി നല്കിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് പതിനാറ് അനധികൃത അറവുശാലകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ ഇവയ്ക്കൊന്നും പഞ്ചായത്തിന്റെയൊ, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയൊ അനുമതി ലഭിച്ചിരുന്നില്ല.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ പഞ്ചായത്ത് അധികാരികള്‍ തയ്യാറാവത്തതിനെ തുടര്‍ന്ന് ദയ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് തഹസില്‍ ദാര്‍ പഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും മറുപടിയായി പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ 16 അനധികൃത അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നെണ്ടെന്ന് നടത്തിപ്പുകാരുടെ വിലാസം സഹിതം മറുപടി നല്കുകകയും ചെയ്തു. ഈ റിപ്പോര്‍ട്ട് അടക്കം 2011 ഒക്ടോബര്‍ 4ന് ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല.
തുടര്‍ന്നാണ് ദയ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി ഉത്തരവിനെ ലംഘിച്ച് അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ പൂട്ടാന്‍ ഉത്തരവ് നല്‍കിയത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. പി. ജെ. ജോസഫ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: