ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ വീണ്ടും അമേരിക്കയുടെ പൈലറ്റില്ലാ വിമാനത്തിന്റെ(ഡ്രോണ്‍) ആക്രമണം. വടക്കന്‍ വസീറിസ്ഥാനില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിനിരയാവര്‍ തീവ്രവാദികളാണെന്നാണ് സംശയിക്കുന്നത്.
ഗോത്രമേഖലയിലെ ഒരു വീടിനു നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഷവാല്‍ മേഖലയിലെ വീടിനു നേരെ എട്ടു മിസെയില്‍ ആക്രമണങ്ങള്‍ നടന്നതായി പ്രാദേശിക സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു. ഡ്രോണ്‍ ആക്രമണം നിര്‍ത്തണമെന്ന് പാക്കിസ്ഥാന് ആവശ്യം ഉന്നയിക്കുന്നതിനിടയിലാണ് ആക്രമണങ്ങള്‍ തുടരുന്നത്.
അതേസമയം, ആക്രമണത്തില്‍ കൊല്ലപ്പെട്ടവരേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: