ചെന്നൈ: എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡിl നിന്ന് പ്രമുഖ മലയാളി വ്യവസായി എം.എ.യൂസഫലി രാജിവച്ചു. ഗള്‍ഫ് മലയാളികളോട് എയര്‍ ഇന്ത്യ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് യൂസഫലി വ്യക്തമാക്കി.
പ്രവാസി മലയാളികള്‍ ഗള്‍ഫിലേക്ക് ഉള്‍പ്പെടെ യാത്രാസംവിധാനങ്ങളുടെ പേരില്‍ ബുദ്ധിമുട്ടുന്ന അവസ്ഥയ്ക്ക് മാറ്റം വന്നിട്ടില്ല. എയര്‍ ഇന്ത്യയിലെ മോശം സാഹചര്യങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്നത് ഗള്‍ഫ് മലയാളികളാണെന്നും എയര്‍ ഇന്ത്യയുടെ മാതൃകയില്‍ എയര്‍ കേരള എന്നൊരു വിമാനസര്‍വീസ് ആരംഭിക്കുന്ന കാര്യം ആലോചനയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായുള്ള പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും യൂസഫലി അറിയിച്ചു. 2010ലാണ് എയര്‍ ഇന്ത്യയിലെ അഞ്ചു സ്വതന്ത്ര ഡയറക്ടര്‍മാരിലൊരാളായി യൂസഫലിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. മൂന്നു വര്‍ഷമായിരുന്നു കാലാവധി. നിലവില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി ഡയറക്ടറും എയര്‍ കേരള ഇന്റര്‍നാഷണല്‍ സര്‍വീസസ് ബോര്‍ഡ് അംഗവുമാണ്് യൂസഫലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: